"നിങ്ങളുടെ ജോലിയെയോ
പഠനത്തെയോ തടസ്സപ്പെടുത്താതെ, ഒഴിവു സമയം
ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു ബിസിനസ്. വലിയ തുക മുടക്കു മുതലില്ലാതെ
ആരംഭിക്കാന്‍ സാധിക്കുന്ന ഒന്ന്. മുടക്കിയ പണത്തിന് ഉല്‍പ്പന്നം ലഭിക്കുന്നതിനാല്‍
ഒരിക്കലും തന്നെ നഷ്ടം ഭയപ്പെടേണ്ടതില്ല.'' നെറ്റ്വര്‍ക്ക്
മാര്‍ക്കറ്റിംഗ് കമ്പനികളുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരം
കേള്‍ക്കുന്ന ആകര്‍ഷകമായ ഓഫര്‍.
സാധാരണക്കാരന്റെ
സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ, മോഹവലയം സൃഷ്ടിച്ച്
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വേരൂന്നിയ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍
10 വര്‍ഷത്തിനകം
ആയിരക്കണക്കിന് കോടി രൂപയാണ് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ചത്.
രജിസ്റര്‍ ചെയ്തതനുസരിച്ച് ആയിരം കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഡി.ജി.പി.
വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടിയാണ് യഥാര്‍ഥ കണക്ക്.
ആര്‍.എം.പി, ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ
എക്സല്‍,
മോഡികെയര്‍,
അജന്തകെയര്‍, കോണിബയോ, ഗുഡ്വേ.... ആളുകള്‍ക്ക്
താഴെ ആളുകളെ ചേര്‍ക്കുന്നവരെല്ലാം ഇതില്‍ പെട്ടവരാണ്. മധ്യവര്‍ഗ സമൂഹത്തിലെ
വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് ഇവര്‍ വലയില്‍
വീഴ്ത്തിക്കൊണ്ടിരിക്കുന്നത്.
എന്താണ്
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്
'മള്‍ട്ടി ലെവല്‍
മാര്‍ക്കറ്റിംഗ്' എന്നും അറിയപ്പെടുന്ന
ഇത് പഴയ മണിചെയിന്‍ തട്ടിപ്പ് തന്നെയാണ്. പിരമിഡ് സ്കീം എന്ന് പടിഞ്ഞാറന്‍
നാടുകളില്‍ അറിയപ്പെടുന്ന തട്ടിപ്പ്. നിയമക്കുരുക്കില്‍ നിന്ന് രക്ഷ നേടുന്നതിനായി
ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മറപിടിച്ചാണ് ഇന്ന് ഇവ വ്യാപിച്ചു
കൊണ്ടിരിക്കുന്നത്. അല്‍ബേനിയ, റഷ്യ, റുമേനിയ തുടങ്ങി
പലരാജ്യങ്ങളുടെയും സാമ്പത്തികാടിത്തറ പാപ്പരാക്കിയത് ഇതത്രെ.
ഓരോ ഡിസ്ട്രിബ്യൂട്ടര്‍ക്കും
തന്റെ താഴെ തട്ടിലുള്ളവരുടെ വില്‍പനകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കുന്ന ഒരു
മാര്‍ക്കറ്റിംഗ് ശൈലിയാണ് ഇത്. സാധാരണ ബിസിനസില്‍ ഒരു വ്യാപാരി/ഡീലര്‍ നേരിട്ട്
വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്നും, നല്‍കുന്ന സേവനങ്ങളില്‍
നിന്നുമാണ് ലാഭം നേടുന്നത്. എന്നാല്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഒരാളുടെ
ഇടപാടുകള്‍ തീര്‍ന്നതിന് ശേഷവും താഴെ തട്ടുകളില്‍ നടക്കുന്ന കച്ചവടങ്ങളിലൂടെ
അയാള്‍ക്ക് ലാഭം ലഭിച്ചു കൊണ്ടിരിക്കും.
ഒരു ഉപഭോക്താവ് ഉയര്‍ന്ന
വിലയ്ക്ക് ഉല്‍പന്നങ്ങള്‍വാങ്ങി കണ്ണിചേരുന്നു. അയാള്‍ രണ്ട് പേരെ കണ്ണി
ചേര്‍ക്കുന്നു. ഇങ്ങനെ കണ്ണികള്‍ 1,2,4,8,16,32.....
ആയി പെരുകുമ്പോള്‍ ഓരോ
ജോഡിക്കും നിശ്ചിത സംഖ്യ മുകള്‍ തട്ടിലുള്ളവര്‍ക്ക് ലഭിക്കുന്നു. വരുമാനം
മാസത്തില്‍ പതിനായിരവും ലക്ഷവുമായി വര്‍ദ്ധിക്കും. കേട്ടാല്‍ അത്ഭുതം
തോന്നുമെങ്കിലും ഇത്തരം കമ്പനികള്‍ നല്‍കുന്ന കപട വാഗ്ദാനങ്ങളാണ് ഇതെല്ലാം. ഇത്രയും
ഉയര്‍ന്ന വരുമാനം ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുകയില്ല. ഉല്‍പന്നങ്ങളാകട്ടെ
ഉയര്‍ന്ന വിലയുള്ളവയും ഗുണനിലവാരം കുറഞ്ഞവയും ഇല്ലാത്ത ഗുണവിശേഷണങ്ങളോട് കൂടി
പരിചയപ്പെടുത്തപ്പെട്ടവയും നിത്യോപയോഗ വസ്തുക്കളുടെ ഗണത്തില്‍
ഉള്‍പ്പെടാത്തവയുമായിരിക്കും. വില്‍പനയിലൂടെ ഇവര്‍ നല്‍കുന്ന കമീഷന്‍ ഇരുപതോ
ഇരുപത്തിയഞ്ചോ ശതമാനമാണ്. ഉല്‍പന്നം എന്നത് കണ്ണിചേര്‍ക്കുന്നതിനുള്ള ഒരു മറമാത്രം.
ഈ ബിസിനസുകളുടെ ഊന്നല്‍ ഉല്‍പന്നങ്ങളിലല്ല, മറിച്ച് താഴെ തട്ടില്‍
കണ്ണിചേര്‍ക്കാനും അതിന്റെ കമീഷന്‍ പറ്റാനുമാണ്.
ഇത്തരം
കമ്പനികളുടെയൊന്നും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അവരുടെ ഉല്‍പന്നങ്ങളുമായി വീടുകളില്‍
കയറിയിറങ്ങി വില്‍പന നടത്തുന്നതോ സ്ഥാപനങ്ങള്‍ (കടകള്‍) വഴി വില്‍പന നടത്തുന്നതോ
നാം കാണുന്നില്ല. തങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും ബിസിനസിനെ കുറിച്ച്
ഇവര്‍ സംസാരിക്കുകയാണ് ചെയ്യുക. ഇവരുടെ ബിസിനസ് മീറ്റിങ്ങുകളില്‍
ഡിസ്ട്രിബ്യൂട്ടര്‍മാരെ കണ്ണിചേര്‍ക്കുന്നതിനെ കുറിച്ചും അതിലൂടെ ലഭിക്കുന്ന
പണത്തിന്റെ വിസ്മയിപ്പിക്കുന്ന
കണക്കിനെ കുറിച്ചുമാണ് ചര്‍ച്ച. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലക്കുറവോ
അല്ല,
മറിച്ച് ധാരാളം ആളുകളെ
കണ്ണിചേര്‍ത്തു കൊണ്ടിരുന്നാല്‍ തങ്ങളും ഒരുനാള്‍ മുകള്‍ തട്ടിലെത്തുകയും
മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനത്തിനുടമയായി തീരുമെന്നുമുള്ള വ്യാമോഹമാണ് യുവാക്കളെ
ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരം മീറ്റിംഗുകളില്‍ വാടകക്കെടുത്തതോ കടം വാങ്ങിയതോ
ലോണിന് തരപ്പെടുത്തിയതോ ആയ മേത്തരം വാഹനങ്ങളില്‍ വന്നിറങ്ങുന്ന മുകള്‍ തട്ടിലുള്ള
ഡിസ്ട്രിബ്യൂട്ടര്‍മാരുടെ പൊങ്ങച്ച പ്രകടനങ്ങളും വേഷഭൂഷാദികളും ചെറുപ്പക്കാരെ ഈ
വലയില്‍ വീഴ്ത്തുന്നു. ധാരാളം ആളുകളെ പുതുതായി കണ്ണിചേര്‍ത്തുകൊണ്ടിരുന്നാല്‍
നിങ്ങളും ഒരുനാള്‍ മുകളിലെത്തുകയും ധാരാളം പണം നേടുകയും ചെയ്യുമെന്ന് പിരമിഡിന്റെ
താഴെയുള്ളവര്‍ക്ക് ഇവര്‍ വാഗ്ദാനം നല്‍കുന്നു.
വിമര്‍ശനം
എന്തുകൊണ്ട്?
ഇത്തരം
കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കച്ചവടമല്ല. കച്ചവടമെന്നാല്‍ ഉല്‍പന്നങ്ങള്‍/
സേവനങ്ങള്‍ വിറ്റഴിക്കലാണ്. ഇവിടെ പുതിയ കണ്ണിയെ അഥവാ വിതരണക്കാരനെ
ഉണ്ടാക്കുന്നതിനാണ് പ്രാധാന്യം. തന്റെ ഉല്‍പന്നം വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു
വിതരണക്കാരന്‍ പുതിയ വിതരണക്കാരനെ ഉണ്ടാക്കുകയില്ല. ഇനി ഇതൊരു ബിസിനസാണെങ്കില്‍ ഈ
രംഗത്തേക്ക് കടന്ന് വരുന്ന ഒരു പുതിയ വിതരണക്കാരന്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന
ചില കാര്യങ്ങളുണ്ട്. താന്‍ വിതരണക്കാരനാകാന്‍ പോകുന്ന പ്രദേശത്ത് നിലവില്‍ എത്ര
വിതരണക്കാര്‍ (ഡിസ്ട്രിബ്യൂട്ടര്‍/ ഏജന്റ്) ഉണ്ട്?
പുതുതായി
എത്രയാളുകളെ നിയമിക്കും?
ഓരോരുത്തര്‍ക്കും
പ്രവര്‍ത്തിക്കുന്നതിനുള്ള പ്രദേശം ഏതാണ്?
ഈ
ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരമില്ലാതെ ഒരാള്‍ക്കെങ്ങനെ പുതിയ
വിതരണക്കാരനാകാന്‍ കഴിയും?
ഉപഭോക്താക്കള്‍
മുഴുവന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായി മാറിയാല്‍ ആര്‍ക്കാണ് വില്‍പന
നടത്തുക?
അപ്പോള്‍
പ്രൊഡക്റ്റ് എന്നത് കണ്ണി ചേര്‍ക്കുന്നതിനുള്ള ഒരു മറമാത്രമാണ്. കണ്ണി
വികസിപ്പിക്കുക എന്നതാണ് ലാഭം
ലഭിക്കുന്നതിനുള്ള
മാര്‍ഗം എന്ന്
വ്യക്തം.
കണ്ണിചേര്‍ക്കല്‍
തട്ടിപ്പാകുന്നത്
നെറ്റ്വര്‍ക്കില്‍
അംഗമാകുന്നതോടെ ലാഭം കൊയ്യുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നിങ്ങളുടെ
താഴെ
2 കണ്ണി
ചേര്‍ക്കുക (ഒരാള്‍ക്ക് താഴെ എത്ര പേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാമെന്ന് പറഞ്ഞ
വമ്പന്മാരുമുണ്ട്). അവരുടെ താഴെ 4 ഇങ്ങനെ
കണ്ണികള്‍ 1, 2, 4, 8, 16,
32...... ആയി പെരുകി
താഴേക്ക് വികസിക്കുമ്പോള്‍ ഓരോ ജോഡിക്കും നിശ്ചിത തുക ലാഭമായി ലഭിക്കും. ലഭിക്കുന്ന
സംഖ്യ കമ്പനികള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും.
ഇത്
ഓര്‍മിപ്പിക്കുന്നത് പഴയ ഒരു കഥയാണ്. കഥ ഇങ്ങനെ. പണ്ട് ഒരു രാജാവും ഒരു ഗ്രാമീണനും
ചെസ് മത്സരത്തില്‍ ഏര്‍പ്പെട്ടു. കളിയില്‍ സമര്‍ഥനായ രാജാവിനെ
തോല്‍പിക്കുന്നവര്‍ക്ക്
ചോദിക്കുന്ന എന്തും സമ്മാനമായി നല്‍കാമെന്നാണ് വാഗ്ദാനം. പലരും തോറ്റ്
പിന്മാറിയെങ്കിലും നമ്മുടെ ഗ്രാമീണന്‍ കളിയില്‍ രാജാവിനെ പരാജയപ്പെടുത്തി. രാജാവ്
സമ്മാനം ആവശ്യപ്പെടാന്‍ പറഞ്ഞു. ഗ്രാമീണന്റെ
ആവശ്യം വളരെ
ലളിതമായിരുന്നു.
ചെസ് ബോര്‍ഡില്‍
64
കളങ്ങളുണ്ട്. അതിനാല്‍ 64 ദിവസം
രാജാവ് ഗ്രാമീണന് അരി നല്‍കണം. ഒന്നാമത്തെ ദിവസം ഒരു ചാക്ക്. രണ്ടാം ദിവസം രണ്ട്
ചാക്ക്. മൂന്നാം ദിവസം നാല് ചാക്ക്. രാജാവിന് ആവശ്യം വളരെ നിസാരമായി തോന്നി. അരി
നല്‍കി തുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് സമ്മാനത്തിന്റെ വില രാജാവിന്
ബോധ്യമായത്. 1, 2, 3, 4, 8,
16.... ഈ ക്രമത്തില്‍
പത്താം ദിവസം 512
ചാക്കും പതിനഞ്ചാം ദിവസം 16384
ചാക്കും
ഇരുപതാം ദിവസം
16777216
ചാക്കും! ഇങ്ങനെ പോയാല്‍ 64 ദിവസം
കൊണ്ട് രാജാവ് ആകെ
എത്ര ചാക്ക്
അരിയാണ് ഗ്രാമീണന് കൊടുക്കേണ്ടി വരിക!!!?
രണ്ട് പേരെ വീതം
താഴേക്ക് ചേര്‍ത്തി കണ്ണി വികസിപ്പിക്കുക എന്നത് അത്ര ലളിതമല്ലെന്നര്‍ഥം.
മുപ്പത്തിമൂന്നാമത്തെ ലെവലില്‍ ലോക ജനത മുഴുവന്‍ ഇതില്‍ കണ്ണി ചേര്‍ന്ന്
തീര്‍ന്നിരിക്കും. മുകള്‍ തട്ടിലുള്ളവര്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കും. താഴേക്ക്
വരുന്ന മുറക്ക് ലാഭം കുറഞ്ഞ് വരും. താഴെ തട്ട് പൂരിതമാകുമ്പോള്‍ ലാഭം കിട്ടാതായും
വരും. പിരമിഡില്‍ നേരത്തെ കയറിപ്പറ്റുക,
അല്ലെങ്കില്‍
അതി കൌശലക്കാരനായി താഴെ തട്ടിലുള്ളവരെ വഞ്ചിക്കുക. ഇതാണ് ഈ പദ്ധതിയില്‍ വിജയം
കൊയ്യാനുള്ള മാര്‍ഗം. എന്തായാലും ഇതില്‍ നഷ്ടം പറ്റുന്ന ഒരാളുണ്ട്. അത്
നമ്മളാവാതിരിക്കലാണ് തന്ത്രം.
ഉദാഹരണമായി
ആര്‍.എം.പി.യെ എടുക്കാം. ഒരു പ്രദേശത്ത് 15
ആളുകള്‍ 1, 2, 4,
8 എന്ന
ക്രമത്തില്‍ കമ്പനിയില്‍ കണ്ണികളായി എന്ന് സങ്കല്‍പ്പിക്കുക. ഒരാളില്‍ നിന്ന്
കമ്പനി 7000 രൂപ
ഈടാക്കുകയാണെങ്കില്‍ കമ്പനിക്ക് 105000 രൂപ
ലഭിക്കുന്നു. ഈ പിരമിഡില്‍ ഒന്നാമത്തെ കണ്ണിക്ക് മാത്രമേ മുടക്കിയ കാശ്
ലഭിക്കുകയുള്ളൂ. ഇതില്‍ എട്ട്പേര്‍ ഏറ്റവും താഴെയാണ് ഉള്ളത്. ഇവര്‍ക്ക് മുടക്കിയ
പണം ലഭിക്കണമെങ്കില്‍ അവരുടെ താഴെ 112
ആളുകള്‍ കൂടി കൃത്യമായി വന്നുചേരേണ്ടതുണ്ട്. അപ്പോള്‍ നെറ്റ്വര്‍ക്കില്‍ ആകെ
127
പേരുണ്ടാകും. ഇതില്‍ ഏഴ് പേര്‍ക്ക്
മാത്രമേ ലാഭം
ലഭിക്കുകയുള്ളൂ. അതായത് 5.51 ശതമാനം
പേര്‍ക്ക് മാത്രം. ബാക്കി 94.49 ശതമാനം
പേര്‍ക്കും ലാഭമില്ലെന്ന് മാത്രമല്ല,
112 ആളുകള്‍ക്ക്
(88.19
ശതമാനം) മുടക്കിയ കാശ് പോലും ലഭിക്കുകയില്ല. അതായത് താഴെയുള്ള ലക്ഷക്കണക്കിന്
ആളുകളുടെ നഷ്ടത്തില്‍ നിന്ന് മുകളിലെ ന്യൂനപക്ഷത്തിന് ലാഭം നല്‍കുന്ന ഘടനയാണ്
ഇതിനുള്ളത്.
സ്വന്തമായി
ഉല്‍പന്നങ്ങളുള്ള ഒരാള്‍ക്ക് താഴെ എത്രപേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാവുന്ന
രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എം. കമ്പനിയാണ് ആംവേ. ഇതില്‍ കണ്ണിചേര്‍ന്ന
താഴെ തട്ടിലുള്ളവരുടെ അവസ്ഥ എത്ര ദയനീയം! ഏറ്റവും വ്യവസ്ഥാപിതമായി
പ്രവര്‍ത്തിക്കുന്ന,
ലോകത്താകമാനം
ശൃംഖലകളുള്ള,
അമേരിക്കയിലെ
മിച്ചിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹു രാഷ്ട്ര കുത്തക ഭീമനാണ് ആംവെ.
സൌന്ദര്യ വര്‍ധക വസ്തുക്കള്‍,
ക്ളീനിംഗ് ലോഷനുകള്‍, ഫുഡ്
സപ്ളിമെന്റുകള്‍ തുടങ്ങിയവയാണ് ഇവരുടെ ഉല്‍പന്നങ്ങള്‍. ബിസിനസ് രീതിയുമായും
ഉല്‍പന്നങ്ങളുമായും ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പെടെ ഇവര്‍ക്കെതിരില്‍ കേസുകള്‍
നിലവിലുണ്ട്.
ആംവെയുടെ
ഗ്ളുക്കോസാമിന്‍ എന്ന ഉല്‍പന്നത്തിനെതിരില്‍ ഡ്രഗ്സ് അധികൃതര്‍
കേസെടുക്കുകയുണ്ടായി. ഇതില്‍ സന്ധിവേദനക്ക് ശമനം ലഭിക്കുന്നതിനുള്ള വേദന സംഹാരിയാണ്
അടങ്ങിയിരിക്കുന്നത്. ഇതിനുള്ള യഥാര്‍ഥ മരുന്ന് ലൈസന്‍സുള്ള കമ്പനികള്‍
ഉല്‍പാദിപ്പിക്കുന്നത് മെഡിക്കല്‍ സ്റോറുകളില്‍ ഒരു ഗുളികക്ക് ഒരുരൂപയില്‍ കുറവേ
വരൂ. എന്നാല്‍ ഫുഡ് സപ്ളിമെന്റ് എന്ന പേരില്‍ വില്‍ക്കുമ്പോള്‍ വില തോന്നിയ
പോലെയാവാം. കഴിഞ്ഞ നൂറ്റാണ്ടില്‍
ശരാശരി ഒരു ആംവെ
ഡിസ്ട്രിബ്യൂട്ടര്‍ക്ക് ലാഭമായി കിട്ടിയിരുന്നത് 700
ഡോളറാണ്. എന്നാല്‍ ആംവേ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടി അയാള്‍ 1000 ഡോളര്‍
ചെലവഴിക്കുന്നു. ഇതു തന്നെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.
ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എന്ന ഓമനപ്പേരിട്ട് ലോകമെമ്പാടും ലക്ഷക്കണക്കിന് സ്ഥിരം
ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുക. ആംവെ ഡിസ്ട്രിബ്യൂട്ടര്‍മാരില്‍
10%
ത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ ലാഭം ലഭിക്കുന്നുള്ളൂ. തന്റെ താഴെയുള്ളവര്‍
വാങ്ങുന്ന ഉല്‍പന്നങ്ങളുടെ വിലയുടെ നല്ലൊരു ശതമാനം പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് എന്ന
പേരിലും റോയല്‍റ്റി എന്ന പേരിലും മുകള്‍
തട്ടിലുള്ളവര്‍
കീശയിലാക്കുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൈക്കൂണ്‍ എംപയര്‍
ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
ബിസേര്‍ എന്ന കമ്പനിയും സൂപ്പര്‍മാര്‍ക്കറ്റുകള്‍,
ഹോട്ടലുകള്‍, ഷെയര്‍
ബിസിനസ്,
റിയല്‍
എസ്റേറ്റ് തുടങ്ങിയവയിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്താണ് കോടികള്‍ തട്ടിയത്. പേരും
സൂത്രങ്ങളും മാറിമാറി ഉപയോഗിച്ച് കൊണ്ട് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന ചൂഷണ
വല നമ്മുടെ നാട്ടിന്‍ പുറങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ച് കഴിഞ്ഞു.
അടുത്ത ദിനങ്ങളിലായി വാര്‍ത്തകളില്‍ ഇടംപിടിച്ച ടൈക്കൂണ്‍,
ബിസേര്‍ എന്നിവ ഈ ഗണത്തില്‍ അവസാനത്തേതല്ല എന്നുറപ്പ്.
സാമൂഹിക ധാര്‍മിക
പ്രശ്നങ്ങള്‍
വ്യക്തികള്‍
തമ്മിലുള്ള മാര്‍ക്കറ്റിംഗ് ശൈലിയായതിനാല്‍ താഴെ തട്ടിലേക്ക് ആളെ കിട്ടുന്നതിന്
വ്യക്തിബന്ധങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. കുടുംബ ബന്ധുക്കളെയും
സുഹൃത്തുക്കളെയും പരിചയക്കാരെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും
കണ്ണിചേര്‍ക്കുന്നു. ഇവര്‍ക്ക് ലാഭം കിട്ടാതെ പോകുന്നതോടെ സാമൂഹിക ബന്ധങ്ങള്‍
വഷളാകുന്നു. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിലും സമുദ്രത്തിലെ ഹിമമല
പോലെ ചെറിയൊരു ഭാഗം മാത്രമേ വെളിപ്പെട്ടിട്ടുള്ളു. അടുത്ത ബന്ധുക്കളെയും
സുഹൃത്തുക്കളെയും കണ്ണിച്ചേര്‍ക്കുന്നതിനാല്‍ ഇരകളാരും തന്നെ തന്റെ മുകള്‍
തട്ടിലുള്ള കണ്ണിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയില്ല. കേസുകള്‍ കുറഞ്ഞു
പോകുന്നതിന്റെ കാരണം ഇതുകൂടിയാണ്. അപമാനം സഹിക്കവയ്യാതെ വീടും നാടും ഉപേക്ഷിച്ചു
പോയവരെയും ആത്മഹത്യയില്‍ അഭയം തേടിയവരെയും നമുക്ക് ഇക്കൂട്ടത്തില്‍ കാണാന്‍
കഴിയും.
നെറ്റ്വര്‍ക്കില്‍
കണ്ണിചേരുന്ന മുഴുവന്‍ ആളുകള്‍ക്കും വലിയ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷ നല്‍കിയാണ്
ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് കടുത്ത വഞ്ചനയാണ്. പിരമിഡിലെ ഏറ്റവും
മുകള്‍തട്ടിലുള്ളവരെ മാത്രമേ ഈ ബിസിനസ് ലക്ഷ്യം വെക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ
ഇത് തട്ടിപ്പും വഞ്ചനയുമാണ്.
അമിതമായ ലാഭ
പ്രതീക്ഷ നല്‍കുന്നതിനാല്‍ ഇത് ചൂതാട്ടത്തിന്റെ വിഭാഗത്തില്‍ ഉള്‍പെടുമെന്ന്
ഇസ്ലാമിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അനുവദിക്കപ്പെട്ട ഒരു കച്ചവട
രീതിയിലും ഇത് പെടുന്നില്ല.
പലിശക്ക്
കടമെടുത്തും ലോണ്‍ വാങ്ങിയും പണമുണ്ടാക്കി ഈ ബിസിനസില്‍ ചേര്‍ന്നവന്റെ
കണ്ണീരില്‍
കുതിര്‍ന്ന
കറന്‍സിയാണ് ലാഭമെന്ന പേരില്‍ മുകള്‍ തട്ടിലുള്ളവര്‍ തിന്നുകൊണ്ടിരിക്കുന്നത്.
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കേവലം ഒരു നിരോധിത വ്യാപാര ഇടപാട്
മാത്രമല്ല,
മുതലാളിത്ത
പദ്ധതിയുടെ വിശാല അജണ്ടയില്‍ പെട്ട ഗൂഢ ലക്ഷ്യംകൂടിയാണ്.
ലോകത്തെ
ധനമൊന്നാകെ ഏതാനും വന്‍കിട കുത്തകകളിലേക്ക് കേന്ദ്രീകരിച്ച്
ആഗോള
മേധാവിത്വവും അധീശത്വവും അരക്കിട്ടുറപ്പിക്കുക എന്നതാണ് ഇതിന്റെ യഥാര്‍ഥ ലക്ഷ്യം.
പലിശയധിഷ്ഠിത സാമ്പത്തിക സ്ഥാപനങ്ങള്‍, അവര്‍
നല്‍കുന്ന വായ്പകള്‍, ഊഹ
മൂലധനത്തിന്റെ ഉയര്‍ന്ന തോതിലുള്ള ഇടപാടുകള്‍ എന്നിവയെല്ലാം ഇവരുടെ ഉപകരണങ്ങളാണ്.
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും അത്തരം ഒരു ഉപകരണമാണ്.
ഒരിക്കലും
യാഥാര്‍ഥ്യമാകാത്ത സ്വപ്ന പദ്ധതികളില്‍ പണമെറിഞ്ഞ് ലക്ഷക്കണക്കിന് ആളുകളെ
ചതിയിലകപ്പെടുത്തുകയാണ്. മാത്രമല്ല,
ഇത്തരം ആഗോള
കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിക്കലും
ഇവരുടെ ലക്ഷ്യമാണ്. അതിനാല്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ പിന്നിലുള്ള
മറ്റു ഗൂഢോദ്ദേശ്യങ്ങള്‍ കൂടി പുറത്ത് വരുമ്പോള്‍ ഇതുണ്ടാക്കുന്ന വിപത്ത്
ഇരട്ടിക്കുകയാണ്.
ഒരു
എസ്.എസ്.എല്‍.സി ക്കാരന്റെ നിലവാരത്തിലുള്ള ഗണിതക്രിയപോലും ചെയ്യാന്‍ പറ്റാത്തവിധം
ആര്‍ത്തിമൂത്ത ഒരു സമൂഹത്തിന്റെ ദുരവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഉള്ളതുകൊണ്ട് മാന്യമായി ജീവിക്കാനും വരുമാനത്തിനനുസരിച്ച് സ്വപ്നങ്ങള്‍ നെയ്യാനും
ഇനിയും നാം പഠിക്കേണ്ടിയിരിക്കുനു. അമിതമായ പണവും ലാഭവും വാഗ്ദാനം ചെയ്ത് നമ്മുടെ
മുമ്പിലെത്തുന്ന സ്ഥാപനങ്ങളില്‍ വാരിക്കോരി പണം നിക്ഷേപിച്ച് തട്ടിപ്പിന് തലവെച്ചു
കൊടുക്കുന്നവര്‍ തന്നെയാണ് ഇതില്‍ ഒന്നാം പ്രതി.
നീതിയും
സമത്വവും ചൂഷിതരോടുള്ള അനുഭാവവും ഉയര്‍ത്തിപ്പിടിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഈ
നീച വ്യാപാരശൈലിയില്‍ നിന്ന് മാറി നില്‍ക്കുക എന്നതിലപ്പുറം,
ഇത്തരം
പൈശാചികതകള്‍ക്കെതിരെ ശക്തമായി മുന്നോട്ട് വരിക എന്നതും ധാര്‍മിക
ബാധ്യതയാണ്.
|
18.9.11
ഈ വലയില്‍ കുടുങ്ങാതിരിക്കുക...
11.9.11
മരണത്തിന്റെ റിംഗ് ടോണ്‍... മാനക്കേടിന്റെയും..........
തൃശൂര്‍ നഗരത്തിലെ തിരക്കേറിയ ബസ്സ്റ്റാന്‍ഡ്. രാവിലെ പത്തോടെ ബഹളം കേട്ട് ഓടിക്കൂടിയവര്‍ കണ്ടതു 'കരിങ്കുറ്റി' പോലൊരു സ്‌ത്രീ മെലിഞ്ഞുണങ്ങിയ പയ്യനെ കോളറിനു കുത്തിപ്പിടിച്ചു ബഹളം വയ്‌ക്കുന്നതാണ്. കേട്ടാലറയ്‌ക്കുന്ന തെരുവുപ്രസംഗത്തില്‍നിന്നുതന്നെ പ്രേക്ഷകര്‍ക്കു കാര്യം പിടികിട്ടി. മൊബൈല്‍ ഫോണിലെ 'കളമൊഴി' കേട്ടു പാവം കോളജ് പയ്യന്‍ വിളിച്ചുവരുത്തിയതാണത്രേ മഹിളാമണിയെ. മിസ്‌ഡ് കോള്‍ പരിചയം ഇങ്ങനെയൊരു മാനക്കേടാകുമെന്നു പയ്യനോര്‍ത്തില്ല. നേരില്‍ കണ്ടിട്ടില്ലെങ്കിലും സാരിയുടെ നിറംവരെ തിരുവനന്തപുരത്തുനിന്നെത്തിയ 'സുന്ദരി' ഫോണില്‍ ധരിപ്പിച്ചിരുന്നു. കാമുകിയുടെ തനിസ്വരൂപം കണ്ടു മുങ്ങാന്‍ നോക്കിയ പയ്യനെ തല്‍സമയം മൊബൈലില്‍ ബെല്ലടിപ്പിച്ചു പിടികൂടിയതിന്റെ ക്ലൈമാക്‌സാണു സ്‌റ്റാന്‍ഡില്‍ അരങ്ങേറിയത്. ഒടുവില്‍ തിരിച്ചുപോകാനുള്ള ചെലവായി 1500 രൂപ നല്‍കിയാണു വിളറിവെളുത്ത പയ്യന്‍ തടിയൂരിയത്.
കൗമാരം പിന്നിട്ട പയ്യനു പറ്റിയ അക്കിടിയായി ഈ സംഭവം ചിരിച്ചുതള്ളേണ്ടതില്ല. മിസ്‌ഡ് കോളില്‍ കുരുക്കി എട്ടുംപൊട്ടും തിരിയാത്ത, സഹോദരിമാരായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സുഖവാസകേന്ദ്രത്തില്‍ കൂട്ടിക്കൊണ്ടുപോയ ഞെട്ടിക്കുന്ന സംഭവവും അടുത്തിടെയാണുണ്ടായത്. മൂന്നാര്‍ കാണിക്കാമെന്നു പ്രലോഭിപ്പിച്ചു തൃശൂര്‍ ചേര്‍പ്പിനടുത്തു ചാഴൂരില്‍നിന്നു പെണ്‍കുട്ടികളെ കൊണ്ടുപോയ ഗള്‍ഫുകാരനും സുഹൃത്തുമാണു പിടിയിലായത്. മലപ്പുറം പേരശന്നോര്‍ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്, കോടലോടിപറമ്പില്‍ സുഹൈര്‍ എന്നിവര്‍ പെണ്‍കുട്ടികളുമൊത്തു മൂന്നാറില്‍നിന്നു മടങ്ങുമ്പോള്‍ ഹൈവേ പോലീസിന്റെ വലയിലാകുകയായിരുന്നു. കുട്ടികളുടെ മാതൃസഹോദരനാണെന്നു പറഞ്ഞു തടിതപ്പാനുള്ള നീക്കം പോലീസ് മാതാപിതാക്കളെ വിളിച്ചു വിവരം തിരക്കിയപ്പോള്‍ പൊളിഞ്ഞു. വീട്ടുകാരോട് കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്നു പറഞ്ഞാണു സഹോദരിമാര്‍ 'ചേട്ടന്‍മാര്‍'ക്കൊപ്പം മുങ്ങിയത്.
ചാവക്കാട്ട് വീട്ടമ്മയെ മിസ്‌ഡ് കോള്‍ പ്രണയം പൊല്ലാപ്പിലാക്കിയതു സ്വര്‍ണത്തട്ടിപ്പിന്റെ രൂപത്തിലാണ്. രാത്രി സ്‌ഥിരമായി വന്ന മിസ്‌ഡ് കോളാണു ഭര്‍ത്താവു ഗള്‍ഫിലുള്ള വീട്ടമ്മയെ വീഴ്‌ത്തിയത്. മാന്യമായി സംസാരിച്ചു വിശ്വാസമാര്‍ജിച്ച യുവാവ് ഒരുനാള്‍ നേരിട്ടു വീട്ടിലെത്തി. കള്ളക്കഥ പറഞ്ഞു വീട്ടമ്മയുടെ സ്വര്‍ണം കടംവാങ്ങിയാണു 'മാന്യസുഹൃത്തു' സ്‌ഥലംവിട്ടത്. സ്വര്‍ണം തിരിച്ചുതരാമെന്നു പറഞ്ഞ പല അവധികള്‍ കഴിഞ്ഞതോടെ യുവതി വെപ്രാളത്തിലായി. അതിനിടെ ഭര്‍ത്താവ് നാട്ടിലെത്തുന്ന ദിവസമായതോടെ മനോവിഭ്രാന്തിയിലായി. നല്ലവനായ ഭര്‍ത്താവിന്റെ സാന്ത്വനത്തിലാണു യുവതി പഴയനിലയിലേക്കു തിരിച്ചുവന്നത്.
കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം സൈബര്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തെന്നാണു പോലീസിന്റെ കണക്ക്. മിസ്‌ഡ് കോളുകളിലൂടെ പരിചയപ്പെട്ടശേഷമുള്ള പീഡനത്തെക്കുറിച്ചുള്ള പരാതികളാണ് ഏറെയും. കേസെടുക്കരുതെന്ന നിബന്ധനയോടെയാണു പരാതിക്കാര്‍ പോലീസിലും സൈബര്‍സെല്ലിലും വിവരമറിയിക്കുന്നത്. കൊയിലാണ്ടിക്കടുത്തുള്ള വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ തിരക്കി നാടുവിട്ടത് അടുത്തിടെയാണ്. പോലീസ് പിന്നീടു പ്രതിയെ പിടികൂടി. 2008 നവംബര്‍ 17-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ വേണി, ജൂലി, അനിലബാബു എന്നിവര്‍ വിഷംകഴിച്ചു ജീവനൊടുക്കിയതു സഹപാഠികളുമായുള്ള അതിരുവിട്ട ബന്ധം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തതിനേത്തുടര്‍ന്നായിരുന്നു .
പ്ലസ്‌വണിനു പഠിക്കുന്ന മകളുടെ നിര്‍ബന്ധം സഹിക്കാതെയാണു കൊച്ചി തേവരയിലെ ഉദ്യോഗസ്‌ഥദമ്പതികള്‍ ആധുനിക മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്. സ്‌കൂളില്‍ മൊബൈലിനു വിലക്കുണ്ടായിട്ടും, കൂട്ടുകാരികള്‍ക്കു മൊബൈലുണ്ടെന്നു പറഞ്ഞാണു മകള്‍ വഴക്കിട്ടത്. എന്നാല്‍ ഫോണ്‍ ലഭിച്ചശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്കു കഴിയാതെപോയി. സ്‌കൂളില്‍നിന്നു വീട്ടിലെത്തിയാല്‍ മൊബൈലില്‍ കിന്നാരം പറഞ്ഞിരുന്നതു കൂട്ടുകാരികളുമായാണെന്ന് അവര്‍ കരുതി. എറണാകുളത്തെ പ്രശസ്‌തമായ സ്‌കൂളില്‍, പഠിക്കാന്‍ മിടുക്കിയായിരുന്ന അവളുടെ ജീവിതം മെല്ലെ വഴിതെറ്റുകയായിരുന്നു. രാത്രി വൈകിയെത്തിയ മിസ്‌ഡ് കോളില്‍ തുടക്കം. രാത്രിയിലെ മധുരഭാഷണങ്ങളിലൂടെ വളര്‍ന്ന ബന്ധത്തിനു സുഭാഷ് പാര്‍ക്കിലെയും മറൈന്‍ഡ്രൈവിലെയും തണലുകള്‍ പോരാതെ വന്നപ്പോള്‍ ഹൗസ്‌ബോട്ടില്‍ ആലപ്പുഴയില്‍ പോയി ചുറ്റി. അത്തരമൊരു യാത്രയില്‍ അവളുടെ സൗന്ദര്യം മൊബൈലില്‍ പകര്‍ത്തിയ കാമുകന്‍ പിന്നീട് അതുകാട്ടി ഭീഷണി തുടങ്ങിയപ്പോഴാണ് അവള്‍ ചതിക്കുഴി തിരിച്ചറിഞ്ഞത്. ഒടുവില്‍ ആത്മഹത്യക്കായി മനസിനെ ഒരുക്കി മുറിയടച്ചപ്പോള്‍ കൃത്യസമയത്തു മാതാപിതാക്കള്‍ കതകില്‍ തട്ടിവിളിച്ചു. 10-ാം ക്ലാസില്‍ 94% മാര്‍ക്ക് വാങ്ങിയ അവള്‍ ഇപ്പോള്‍ അങ്കമാലിയില്‍ മാനസികാരോഗ്യ വിദഗ്‌ധന്റെ ചികിത്സയിലാണ്.
കോളിളക്കം സൃഷ്‌ടിച്ച കോതമംഗലം പെണ്‍വാണിഭക്കേസിലും മൊബൈല്‍ ഫോണായിരുന്നു വില്ലന്‍. സഹപാഠിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് അശ്ലീലസംഭാഷണങ്ങള്‍ നടത്തിയാണു പെണ്‍കുട്ടിയെ പീഡനത്തിലേക്കു നയിച്ചത്. എറണാകുളം ജില്ലയിലെ പ്രശസ്‌തമായ വനിതാകോളജ് ഹോസ്‌റ്റലില്‍ സഹപാഠിയുടെ നഗ്നത മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതും അടുത്തിടെ. മൊബൈല്‍ കെണിയിലായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സഹപാഠികളെക്കൂടി കുരുക്കുന്ന സംഭവങ്ങളും ജില്ലയില്‍ ഏറെയുണ്ടായിട്ടുണ്ടെന്നു പോലീസ് പറയുന്നു. കൂണുപോലെ പൊട്ടിമുളയ്‌ക്കുന്ന മൊബൈല്‍ കടകള്‍ ഇത്തരക്കാരുടെ സ്‌ഥിരം താവളമാണ്. അശ്ലീല ക്ലിപ്പിംഗുകള്‍ കുട്ടികളിലെത്തുന്നത് ഇത്തരം കടകളിലൂടെയാണ്. ബിരുദവിദ്യാര്‍ഥിനിയുടെയും ഭര്‍ത്താവ് വിദേശത്തുള്ള വീട്ടമ്മയുടെയും ഉള്‍പ്പടെ അശ്ലീല സംഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭം.
കായംകുളം ചേരാവള്ളിയില്‍ മധ്യവയസ്‌കയുടെ ജീവന്‍ കവര്‍ന്നതു പാലക്കാട് സ്വദേശിയുമായുള്ള അടുപ്പമാണ്. ഫോണില്‍ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തുകയായിരുന്നു റഷീദയെന്ന വീട്ടമ്മ. ഉത്തേജകമരുന്നെന്ന വ്യാജേന ഉറക്കഗുളിക നല്‍കിയശേഷം 'കാമുകന്‍' റഷീദയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ആറരപവന്റെ ആഭരണങ്ങളുമായി കടന്നു. കാമുകന്റെ ശല്യം സഹിക്കാതെ വീട്ടമ്മ വിഷംകൊടുത്തു കൊലപ്പെടുത്തിയതു കായംകുളം കൃഷ്‌ണപുരത്താണ്. നക്കനാല്‍ രാജ്‌നിവാസില്‍ മിഷിയാരാജ് ചവറ സ്വദേശിയായ കാമുകന്‍ സനല്‍കുമാറി(35)നെ 2010 മേയ് നാലിനാണു കൊലപ്പെടുത്തിയത്. ഫോണിലൂടെ വളര്‍ന്ന ബന്ധം അവിഹിതബന്ധത്തിലെത്തുകയും പിന്നീടു പണംചോദിച്ചു നിരന്തരം ശല്യപ്പെടുത്തുകയും ചെയ്‌തതോടെയാണു സനലിനെ ഇല്ലാതാക്കാന്‍ മിഷയ തീരുമാനിച്ചത്.
ബംഗളുരുവില്‍ എം.എസ്സി. നഴ്‌സിംഗ് പഠനത്തിനിടെ പരിചയപ്പെട്ട ജൂനിയര്‍ വിദ്യാര്‍ഥിയുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധമാണു ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ഷീബയെ വധിക്കാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്. രാത്രി ഫോണിലൂടെ കാമുകനുമായി നിരന്തരം സംസാരിക്കുന്നതു കണ്ടെത്തിയ ഭര്‍ത്താവ് കൊലയാളിയായി. വിവാഹമോചിതയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണു ഷീബയുമായി അടുപ്പം പുലര്‍ത്തിയതെന്നായിരുന്നു യുവാവിന്റെ മൊഴി. ചെങ്ങന്നൂരില്‍ അധ്യാപികയുമായുള്ള മൊബൈല്‍ ഫോണ്‍ ചങ്ങാത്തം യുവാവിന്റെ ജീവന്‍ നഷ്‌ടപ്പെടുത്തിയതും അടുത്തിടെ. അധ്യാപികയുടെ ഭര്‍തൃസഹോദരന്‍ ബന്ധം ചോദ്യം ചെയ്‌തപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ചെറിയനാട് സ്വദേശിയായ യുവാവ് ട്രെയിനിടിച്ചു മരിക്കുകയായിരുന്നത്രേ.
ഒന്നരവര്‍ഷം മുമ്പാണു കാമുകനൊപ്പം പൊന്നാനിയില്‍ കടല്‍ കാണാനെത്തിയ യുവതിയെ മൂന്നിലേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്. കാമുകനെ അടിച്ചോടിച്ച യുവാക്കള്‍ യുവതിയെ കടലിന്റെ സുരക്ഷാഭിത്തിക്കടുത്തു കൊണ്ടുവന്നു മാനഭംഗപ്പെടുത്തി. ഈ രംഗം മൊബൈലില്‍ പകര്‍ത്തുകയുംചെയ്‌തു. ചിത്രങ്ങള്‍ ബ്ലൂടൂത്ത് വഴിയും ഇന്റര്‍നെറ്റിലും പ്രചരിച്ചതോടെ പ്രതികളെ പോലീസ് പിടികൂടി.
കാമുകനൊപ്പം കറങ്ങുന്നതു വീട്ടിലറിയിച്ച യുവാവിനെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുടുക്കിയത്, പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തെന്ന പേരില്‍! പാലക്കാട് വടക്കഞ്ചേരിയിലാണു സംഭവം. മൂന്നുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നു കാട്ടി പ്ലസ്‌ടു വിദ്യാര്‍ഥിനിയാണു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സംഭവം കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. മംഗലംഡാമിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ് വേളാമ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയും കാന്തളം സ്വദേശിയുമായി പ്രേമത്തിലായിരുന്നു. കാമുകനൊപ്പം പാലക്കാട്ടും തൃശൂരിലും കറങ്ങി തിരിച്ചെത്തിയപ്പോഴേക്കു വിവരം വീട്ടിലറിഞ്ഞു. അതോടെ പെണ്‍കുട്ടി അടവുമാറ്റി. വീട്ടില്‍ വിവരമറിയിച്ച യുവാവു തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രമെടുത്തെന്നായി പരാതി. യുവാവ് പറഞ്ഞപ്രകാരം കാമുകനെ പോലീസ് ചോദ്യം ചെയ്‌തപ്പോള്‍ വിദ്യാര്‍ഥിനി പറഞ്ഞതെല്ലാം കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. വടക്കഞ്ചേരിയിലെ ധനികകുടുംബാംഗമായ പെണ്‍കുട്ടി അടുത്തിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതും മൊബൈല്‍ ഫോണ്‍ പരിചയത്തിലൂടെയാണ്. വീട്ടുകാരുടെ രഹസ്യാന്വേഷണത്തില്‍ വിദ്യാര്‍ഥിനിയെ കാമുകനൊപ്പം കോയമ്പത്തൂരില്‍ കണ്ടെത്തി.
മൊബൈല്‍ പ്രണയത്തിനൊടുവില്‍ പതിനേഴുകാരി കാമുകനെ തേടിയെത്തിയതും തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ജീവനൊടുക്കിയതും കോട്ടയത്ത്. കുമരകം സ്വദേശിയായ പെണ്‍കുട്ടി കോട്ടയം നഗരപ്രദേശത്തെ യുവാവുമായി പരിചയപ്പെട്ടതു മൊബൈല്‍ ഫോണിലൂടെയാണ്. ബന്ധം വളര്‍ന്നതോടെ പെണ്‍കുട്ടി യുവാവിനെ തേടിയെത്തി. യുവാവ് തിരസ്‌കരിച്ചതോടെ പെണ്‍കുട്ടി ബഹളംവച്ചു. തുടര്‍ന്നു പോലീസ് യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കേസൊതുക്കി. പിന്നീടു വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും മൂന്നാംനാള്‍ മരിക്കുകയുമായിരുന്നു. സംഭവം വിവാദമാകാതെ ഒതുക്കിത്തീര്‍ക്കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളും രംഗത്തിറങ്ങി.
കൗമാരം പിന്നിട്ട പയ്യനു പറ്റിയ അക്കിടിയായി ഈ സംഭവം ചിരിച്ചുതള്ളേണ്ടതില്ല. മിസ്‌ഡ് കോളില്‍ കുരുക്കി എട്ടുംപൊട്ടും തിരിയാത്ത, സഹോദരിമാരായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സുഖവാസകേന്ദ്രത്തില്‍ കൂട്ടിക്കൊണ്ടുപോയ ഞെട്ടിക്കുന്ന സംഭവവും അടുത്തിടെയാണുണ്ടായത്. മൂന്നാര്‍ കാണിക്കാമെന്നു പ്രലോഭിപ്പിച്ചു തൃശൂര്‍ ചേര്‍പ്പിനടുത്തു ചാഴൂരില്‍നിന്നു പെണ്‍കുട്ടികളെ കൊണ്ടുപോയ ഗള്‍ഫുകാരനും സുഹൃത്തുമാണു പിടിയിലായത്. മലപ്പുറം പേരശന്നോര്‍ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്, കോടലോടിപറമ്പില്‍ സുഹൈര്‍ എന്നിവര്‍ പെണ്‍കുട്ടികളുമൊത്തു മൂന്നാറില്‍നിന്നു മടങ്ങുമ്പോള്‍ ഹൈവേ പോലീസിന്റെ വലയിലാകുകയായിരുന്നു. കുട്ടികളുടെ മാതൃസഹോദരനാണെന്നു പറഞ്ഞു തടിതപ്പാനുള്ള നീക്കം പോലീസ് മാതാപിതാക്കളെ വിളിച്ചു വിവരം തിരക്കിയപ്പോള്‍ പൊളിഞ്ഞു. വീട്ടുകാരോട് കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്നു പറഞ്ഞാണു സഹോദരിമാര്‍ 'ചേട്ടന്‍മാര്‍'ക്കൊപ്പം മുങ്ങിയത്.
ചാവക്കാട്ട് വീട്ടമ്മയെ മിസ്‌ഡ് കോള്‍ പ്രണയം പൊല്ലാപ്പിലാക്കിയതു സ്വര്‍ണത്തട്ടിപ്പിന്റെ രൂപത്തിലാണ്. രാത്രി സ്‌ഥിരമായി വന്ന മിസ്‌ഡ് കോളാണു ഭര്‍ത്താവു ഗള്‍ഫിലുള്ള വീട്ടമ്മയെ വീഴ്‌ത്തിയത്. മാന്യമായി സംസാരിച്ചു വിശ്വാസമാര്‍ജിച്ച യുവാവ് ഒരുനാള്‍ നേരിട്ടു വീട്ടിലെത്തി. കള്ളക്കഥ പറഞ്ഞു വീട്ടമ്മയുടെ സ്വര്‍ണം കടംവാങ്ങിയാണു 'മാന്യസുഹൃത്തു' സ്‌ഥലംവിട്ടത്. സ്വര്‍ണം തിരിച്ചുതരാമെന്നു പറഞ്ഞ പല അവധികള്‍ കഴിഞ്ഞതോടെ യുവതി വെപ്രാളത്തിലായി. അതിനിടെ ഭര്‍ത്താവ് നാട്ടിലെത്തുന്ന ദിവസമായതോടെ മനോവിഭ്രാന്തിയിലായി. നല്ലവനായ ഭര്‍ത്താവിന്റെ സാന്ത്വനത്തിലാണു യുവതി പഴയനിലയിലേക്കു തിരിച്ചുവന്നത്.
കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം സൈബര്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തെന്നാണു പോലീസിന്റെ കണക്ക്. മിസ്‌ഡ് കോളുകളിലൂടെ പരിചയപ്പെട്ടശേഷമുള്ള പീഡനത്തെക്കുറിച്ചുള്ള പരാതികളാണ് ഏറെയും. കേസെടുക്കരുതെന്ന നിബന്ധനയോടെയാണു പരാതിക്കാര്‍ പോലീസിലും സൈബര്‍സെല്ലിലും വിവരമറിയിക്കുന്നത്. കൊയിലാണ്ടിക്കടുത്തുള്ള വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ തിരക്കി നാടുവിട്ടത് അടുത്തിടെയാണ്. പോലീസ് പിന്നീടു പ്രതിയെ പിടികൂടി. 2008 നവംബര്‍ 17-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ വേണി, ജൂലി, അനിലബാബു എന്നിവര്‍ വിഷംകഴിച്ചു ജീവനൊടുക്കിയതു സഹപാഠികളുമായുള്ള അതിരുവിട്ട ബന്ധം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തതിനേത്തുടര്‍ന്നായിരുന്നു
പ്ലസ്‌വണിനു പഠിക്കുന്ന മകളുടെ നിര്‍ബന്ധം സഹിക്കാതെയാണു കൊച്ചി തേവരയിലെ ഉദ്യോഗസ്‌ഥദമ്പതികള്‍ ആധുനിക മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്. സ്‌കൂളില്‍ മൊബൈലിനു വിലക്കുണ്ടായിട്ടും, കൂട്ടുകാരികള്‍ക്കു മൊബൈലുണ്ടെന്നു പറഞ്ഞാണു മകള്‍ വഴക്കിട്ടത്. എന്നാല്‍ ഫോണ്‍ ലഭിച്ചശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്കു കഴിയാതെപോയി. സ്‌കൂളില്‍നിന്നു വീട്ടിലെത്തിയാല്‍ മൊബൈലില്‍ കിന്നാരം പറഞ്ഞിരുന്നതു കൂട്ടുകാരികളുമായാണെന്ന് അവര്‍ കരുതി. എറണാകുളത്തെ പ്രശസ്‌തമായ സ്‌കൂളില്‍, പഠിക്കാന്‍ മിടുക്കിയായിരുന്ന അവളുടെ ജീവിതം മെല്ലെ വഴിതെറ്റുകയായിരുന്നു. രാത്രി വൈകിയെത്തിയ മിസ്‌ഡ് കോളില്‍ തുടക്കം. രാത്രിയിലെ മധുരഭാഷണങ്ങളിലൂടെ വളര്‍ന്ന ബന്ധത്തിനു സുഭാഷ് പാര്‍ക്കിലെയും മറൈന്‍ഡ്രൈവിലെയും തണലുകള്‍ പോരാതെ വന്നപ്പോള്‍ ഹൗസ്‌ബോട്ടില്‍ ആലപ്പുഴയില്‍ പോയി ചുറ്റി. അത്തരമൊരു യാത്രയില്‍ അവളുടെ സൗന്ദര്യം മൊബൈലില്‍ പകര്‍ത്തിയ കാമുകന്‍ പിന്നീട് അതുകാട്ടി ഭീഷണി തുടങ്ങിയപ്പോഴാണ് അവള്‍ ചതിക്കുഴി തിരിച്ചറിഞ്ഞത്. ഒടുവില്‍ ആത്മഹത്യക്കായി മനസിനെ ഒരുക്കി മുറിയടച്ചപ്പോള്‍ കൃത്യസമയത്തു മാതാപിതാക്കള്‍ കതകില്‍ തട്ടിവിളിച്ചു. 10-ാം ക്ലാസില്‍ 94% മാര്‍ക്ക് വാങ്ങിയ അവള്‍ ഇപ്പോള്‍ അങ്കമാലിയില്‍ മാനസികാരോഗ്യ വിദഗ്‌ധന്റെ ചികിത്സയിലാണ്.
കോളിളക്കം സൃഷ്‌ടിച്ച കോതമംഗലം പെണ്‍വാണിഭക്കേസിലും മൊബൈല്‍ ഫോണായിരുന്നു വില്ലന്‍. സഹപാഠിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് അശ്ലീലസംഭാഷണങ്ങള്‍ നടത്തിയാണു പെണ്‍കുട്ടിയെ പീഡനത്തിലേക്കു നയിച്ചത്. എറണാകുളം ജില്ലയിലെ പ്രശസ്‌തമായ വനിതാകോളജ് ഹോസ്‌റ്റലില്‍ സഹപാഠിയുടെ നഗ്നത മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതും അടുത്തിടെ. മൊബൈല്‍ കെണിയിലായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സഹപാഠികളെക്കൂടി കുരുക്കുന്ന സംഭവങ്ങളും ജില്ലയില്‍ ഏറെയുണ്ടായിട്ടുണ്ടെന്നു പോലീസ് പറയുന്നു. കൂണുപോലെ പൊട്ടിമുളയ്‌ക്കുന്ന മൊബൈല്‍ കടകള്‍ ഇത്തരക്കാരുടെ സ്‌ഥിരം താവളമാണ്. അശ്ലീല ക്ലിപ്പിംഗുകള്‍ കുട്ടികളിലെത്തുന്നത് ഇത്തരം കടകളിലൂടെയാണ്. ബിരുദവിദ്യാര്‍ഥിനിയുടെയും ഭര്‍ത്താവ് വിദേശത്തുള്ള വീട്ടമ്മയുടെയും ഉള്‍പ്പടെ അശ്ലീല സംഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭം.
കായംകുളം ചേരാവള്ളിയില്‍ മധ്യവയസ്‌കയുടെ ജീവന്‍ കവര്‍ന്നതു പാലക്കാട് സ്വദേശിയുമായുള്ള അടുപ്പമാണ്. ഫോണില്‍ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തുകയായിരുന്നു റഷീദയെന്ന വീട്ടമ്മ. ഉത്തേജകമരുന്നെന്ന വ്യാജേന ഉറക്കഗുളിക നല്‍കിയശേഷം 'കാമുകന്‍' റഷീദയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ആറരപവന്റെ ആഭരണങ്ങളുമായി കടന്നു. കാമുകന്റെ ശല്യം സഹിക്കാതെ വീട്ടമ്മ വിഷംകൊടുത്തു കൊലപ്പെടുത്തിയതു കായംകുളം കൃഷ്‌ണപുരത്താണ്. നക്കനാല്‍ രാജ്‌നിവാസില്‍ മിഷിയാരാജ് ചവറ സ്വദേശിയായ കാമുകന്‍ സനല്‍കുമാറി(35)നെ 2010 മേയ് നാലിനാണു കൊലപ്പെടുത്തിയത്. ഫോണിലൂടെ വളര്‍ന്ന ബന്ധം അവിഹിതബന്ധത്തിലെത്തുകയും പിന്നീടു പണംചോദിച്ചു നിരന്തരം ശല്യപ്പെടുത്തുകയും ചെയ്‌തതോടെയാണു സനലിനെ ഇല്ലാതാക്കാന്‍ മിഷയ തീരുമാനിച്ചത്.
ബംഗളുരുവില്‍ എം.എസ്സി. നഴ്‌സിംഗ് പഠനത്തിനിടെ പരിചയപ്പെട്ട ജൂനിയര്‍ വിദ്യാര്‍ഥിയുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധമാണു ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ഷീബയെ വധിക്കാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്. രാത്രി ഫോണിലൂടെ കാമുകനുമായി നിരന്തരം സംസാരിക്കുന്നതു കണ്ടെത്തിയ ഭര്‍ത്താവ് കൊലയാളിയായി. വിവാഹമോചിതയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണു ഷീബയുമായി അടുപ്പം പുലര്‍ത്തിയതെന്നായിരുന്നു യുവാവിന്റെ മൊഴി. ചെങ്ങന്നൂരില്‍ അധ്യാപികയുമായുള്ള മൊബൈല്‍ ഫോണ്‍ ചങ്ങാത്തം യുവാവിന്റെ ജീവന്‍ നഷ്‌ടപ്പെടുത്തിയതും അടുത്തിടെ. അധ്യാപികയുടെ ഭര്‍തൃസഹോദരന്‍ ബന്ധം ചോദ്യം ചെയ്‌തപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ചെറിയനാട് സ്വദേശിയായ യുവാവ് ട്രെയിനിടിച്ചു മരിക്കുകയായിരുന്നത്രേ.
ഒന്നരവര്‍ഷം മുമ്പാണു കാമുകനൊപ്പം പൊന്നാനിയില്‍ കടല്‍ കാണാനെത്തിയ യുവതിയെ മൂന്നിലേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്. കാമുകനെ അടിച്ചോടിച്ച യുവാക്കള്‍ യുവതിയെ കടലിന്റെ സുരക്ഷാഭിത്തിക്കടുത്തു കൊണ്ടുവന്നു മാനഭംഗപ്പെടുത്തി. ഈ രംഗം മൊബൈലില്‍ പകര്‍ത്തുകയുംചെയ്‌തു. ചിത്രങ്ങള്‍ ബ്ലൂടൂത്ത് വഴിയും ഇന്റര്‍നെറ്റിലും പ്രചരിച്ചതോടെ പ്രതികളെ പോലീസ് പിടികൂടി.
കാമുകനൊപ്പം കറങ്ങുന്നതു വീട്ടിലറിയിച്ച യുവാവിനെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുടുക്കിയത്, പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തെന്ന പേരില്‍! പാലക്കാട് വടക്കഞ്ചേരിയിലാണു സംഭവം. മൂന്നുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നു കാട്ടി പ്ലസ്‌ടു വിദ്യാര്‍ഥിനിയാണു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സംഭവം കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. മംഗലംഡാമിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ് വേളാമ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയും കാന്തളം സ്വദേശിയുമായി പ്രേമത്തിലായിരുന്നു. കാമുകനൊപ്പം പാലക്കാട്ടും തൃശൂരിലും കറങ്ങി തിരിച്ചെത്തിയപ്പോഴേക്കു വിവരം വീട്ടിലറിഞ്ഞു. അതോടെ പെണ്‍കുട്ടി അടവുമാറ്റി. വീട്ടില്‍ വിവരമറിയിച്ച യുവാവു തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രമെടുത്തെന്നായി പരാതി. യുവാവ് പറഞ്ഞപ്രകാരം കാമുകനെ പോലീസ് ചോദ്യം ചെയ്‌തപ്പോള്‍ വിദ്യാര്‍ഥിനി പറഞ്ഞതെല്ലാം കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. വടക്കഞ്ചേരിയിലെ ധനികകുടുംബാംഗമായ പെണ്‍കുട്ടി അടുത്തിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതും മൊബൈല്‍ ഫോണ്‍ പരിചയത്തിലൂടെയാണ്. വീട്ടുകാരുടെ രഹസ്യാന്വേഷണത്തില്‍ വിദ്യാര്‍ഥിനിയെ കാമുകനൊപ്പം കോയമ്പത്തൂരില്‍ കണ്ടെത്തി.
മൊബൈല്‍ പ്രണയത്തിനൊടുവില്‍ പതിനേഴുകാരി കാമുകനെ തേടിയെത്തിയതും തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ജീവനൊടുക്കിയതും കോട്ടയത്ത്. കുമരകം സ്വദേശിയായ പെണ്‍കുട്ടി കോട്ടയം നഗരപ്രദേശത്തെ യുവാവുമായി പരിചയപ്പെട്ടതു മൊബൈല്‍ ഫോണിലൂടെയാണ്. ബന്ധം വളര്‍ന്നതോടെ പെണ്‍കുട്ടി യുവാവിനെ തേടിയെത്തി. യുവാവ് തിരസ്‌കരിച്ചതോടെ പെണ്‍കുട്ടി ബഹളംവച്ചു. തുടര്‍ന്നു പോലീസ് യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കേസൊതുക്കി. പിന്നീടു വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും മൂന്നാംനാള്‍ മരിക്കുകയുമായിരുന്നു. സംഭവം വിവാദമാകാതെ ഒതുക്കിത്തീര്‍ക്കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളും രംഗത്തിറങ്ങി.
1.4.10
കാപട്യമേ നിന്‍റെ പേരാണ് പ്രണയം
ഒരു വര്‍ഷത്തിലെ 364 ദിവസത്തെ കുറിച്ച് ഓര്‍ത്തില്ലെങ്കിലും ഇന്നത്തെ യുവത്വം ഒരു ദിവസത്തെ മറക്കില്ല. അത് ഫെബ്രുവരി 14 ആണ്. ലാളിച്ച് വളര്‍ത്തിയ സ്വന്തം അഛനമ്മമാരെ കുറിച്ച് ചിന്തിച്ചില്ലെങ്കിലും അവരുടെ സുഖവിവരം അന്വേഷിച്ചില്ലെങ്കിലും, പാശ്ചാത്യ സംസ്കാരത്തിന്‍റെ വാല് വച്ച ‘വാലന്‍റൈന്‍സ് ഡേ’ യുവരക്തത്തിന്‍റെ ഞരമ്പില്‍ പിടിച്ച ആഘോഷമായി മാറി കഴിഞ്ഞു.
ഈ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യുവത്വ മനസ്സുകളില്‍ വേരോടിയ ഒന്നാണ് “വാലെന്‍റൈന്‍സ് ഡേ“. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സായിപ്പ് രൂപപ്പെടുത്തിയെടുത്ത “ഡേ സംസ്കാരം” അതു പോലെ അനുകരിച്ച് ‘പരിഷ്കാരി’കളാകുമ്പോള്‍ ഈ വിവരക്കേട് മുതലെടുത്ത് കുത്തകമുതലാളിമാര്‍ വലിയ ഒരു കമ്പോളം സൃഷ്ടിച്ചെടുക്കുകയാണെന്ന് നാം മറക്കുന്നു. ഗ്രീറ്റിങ്ങ് കാര്‍ഡ്, സ്വര്‍ണ്ണം, സെല്‍ ഫോണ്‍ തുടങ്ങി നാനാ മേഖലകളില്‍ അത് അതിന്‍റെ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.
പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്‍മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയും അതേറ്റു പാടുന്നു. യഥാര്‍ത്തത്തില്‍ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ‘ദിവ്യത്വം’ ഇന്നത്തെ പ്രണയങ്ങള്‍ക്ക് അവകാശപ്പടാന്‍ കഴിയുമോ?പ്രണയത്തിന്‍റെ മാനസികമായ വശങ്ങള്‍ക്കൊക്കെ ഒരുപാട് ഭാവഭേദം വന്നു കഴിഞ്ഞിരിക്കുന്നു. പ്രണയ നൈരാശ്യത്തില്‍ , ദീക്ഷ വളര്‍ത്തി കുളിയും നനയുമില്ലാതെ നടക്കുന്ന കാമുകനെയോ കാമുകനെ പിരിഞ്ഞ വേദനയില്‍ ഒരു മുഴം കയറിലോ ഒരല്‍പം ഫ്യൂരിഡാനിലോ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കാമുകിയേയോ ഒന്നും മഷിയിട്ട് നോക്കിയാല്‍ പോലും ഇന്നത്തെ കാലത്ത് കാണാന്‍ കഴിയില്ല.
ഇന്നത്തെ തലമുറയ്ക്ക് പ്രണയവും ‘അടിച്ചുപൊളി‘യുടെ ഭാഗം മാത്രം. വസ്ത്രങ്ങള്‍ പുതിയത് മാറുന്നത് പോലെ മാറാന്‍ കഴിയുന്ന ഒന്ന് മാത്രമായി പ്രണയ ബന്ധങ്ങളും അധ:പ്പതിച്ചു. സ്വപ്നങ്ങളും ഭാവി ജീവിതവും ഇഴ തീര്‍ത്തിരുന്ന പഴയ പ്രേമലേഖനങ്ങളുടെ സ്ഥാനം അശ്ലീല എസ്.എം.എസുകള്‍ക്കും ഈമെയിലുകള്‍ക്കും വഴി മാറിയപ്പോള്‍ പ്രണയമെന്ന പദം പോലും അശ്ലീലമായി മാറുന്നത് നമ്മള്‍ അറിഞ്ഞില്ല.
കൌമാര മനസ്സുകളെ വഴി തെറ്റിക്കുന്ന ഒരു ചതിക്കുഴി മാത്രമാണിന്ന് പ്രണയം. ഏത് പ്രണയത്തിന് പുറകിലും ഇപ്പോള്‍ ലൈംഗികമായ അഭിനിവേശം മാത്രമേ ഉള്ളു. മാംസനിബദ്ധമല്ല രാഗം എന്ന കവി മൊഴിയൊക്കെ ചിതലരിച്ചു കഴിഞ്ഞു. ഇന്ന് ഒരു അനുരാഗം ഉണ്ടെങ്കില്‍ അത് മാംസ നിബദ്ധം മാത്രമാണ്. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം തൊട്ടുതലോടലുകള്‍ക്കും അതിനനുബന്ധമായ വികാര വേലിയേറ്റങ്ങളിലും മാത്രമാണ് പ്രണയം എന്നതാണ് ഇന്നത്തെ യുവത്വത്തിനെ മതം. പക്ഷേ ലൈംഗികമായ അഭിനിവേശം മാത്രം മുന്നില്‍ കാണുന്ന ഇത്തരം ബന്ധങ്ങളെ എങ്ങനെ പ്രണയം എന്ന് നിര്‍വ്വചിക്കുന്നു എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. വെറും മോഹം മാത്രമല്ലേ ഇത്?
മൊബൈല്‍ ഫോണ്‍ വ്യാപകമായത് കൂടി വികസിച്ചത് ‘ഇന്‍സ്റ്റന്‍റ്‘ പ്രണയങ്ങളും പീഢനങ്ങളും കൂടിയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ കയ്യില്‍ വരെ മൊബൈല്‍ ഫോണുകള്‍ ഒന്നിലധികമാണ് . വഴിതെറ്റി വരുന്ന ഫോണ്‍ കോളില്‍ നിന്നും അപരിചിതന്‍ അയക്കുന്ന മെസ്സേജില്‍ നിന്നും മെയിലില്‍ നിന്നും സ്ക്രാപ്പില്‍ നിന്നുമൊക്കെ തുടങ്ങുകയായി പ്രണയം. ആളിനെ അറിയണമെന്നില്ല ഉദ്ദേശങ്ങള്‍ അറിയണമെന്നില്ല. പ്രണയം ദിവ്യമാണല്ലോ.അപ്പോള്‍ എന്തുമാകാം. എന്തായാലും മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ പച്ചപിടിച്ചു. നയാ പൈസയുടെ കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ബസുകള്‍ക്ക് നേരെ കല്ലെടുക്കുന്ന കൌമാരക്കാര്‍ മാസം തോറും വിളിച്ച് തള്ളുന്ന മൊബൈല്‍ ഫോണ്‍ ബില്ല് കണ്ടാല്‍ കണ്ണു തള്ളിപ്പോകും.
വണ്‍ വേ, ടൂ വേ, ത്രികോണ പ്രണയങ്ങളുടെയൊക്കെ കാലം കഴിഞ്ഞു. ഇപ്പോള്‍ മിനിമം ഏഴ് ‘ലൈന്‍സ്’ എങ്കിലുമില്ലെങ്കില്‍ മിടുക്കനും മിടുക്കിയും ആകില്ല. പഴയ ഹംസത്തിന്‍റെ ചുമതല ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്കാണ്. ആ ചുമതല മനസ്സിലാക്കി തന്നെ രാത്രി സംസാരം കുറഞ്ഞ നിരക്കില്‍ അനുവദിച്ചും സൌജന്യ എസ്.എം.എസ് സൌകര്യം നല്‍കിയും മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനിക്കാര്‍ കാമുകീ കാമുകന്‍മാരെ 'പുളകിതരാക്കി' പിഴിഞ്ഞെടുക്കുന്നു.
മിക്ക പീഡന കേസുകള്‍ക്ക് പുറകിലും പ്രണയം എന്ന ഒരു പദം ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഇത്തരം പീഡന കേസുകളിലൊക്കെ ‘ഇരകള്‍‘ എന്ന സഹതാപ വേഷം നമ്മള്‍ അതില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടിക്ക് പതിച്ച് നല്‍കാറുമുണ്ട്. എന്നാല്‍ ആ സഹതാപത്തിന് അവര്‍ അര്‍ഹരാണോ എന്ന കാര്യം നമ്മള്‍ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തെപോലും ഓര്‍ക്കാതെ അപരിചിതരുടെ കൂടെ പ്രണയമെന്ന പേരില്‍ ഇറങ്ങി തിരിക്കുന്ന ഇത്തരം പെണ്‍കുട്ടികളെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും. എല്ലാ വിജ്ഞാനവും വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലത്ത് ‘അറിവില്ലായ്മ’ എന്ന കാരണം പറഞ്ഞ് ഇത്തരം സംഭവങ്ങളില്‍ മാപ്പുസാക്ഷിയാകാന്‍ കഴിയില്ല ഒരു പെണ്‍കുട്ടിക്കും. കാരണം ഇന്നത്തെ കാലത്ത് ഇത്തരം ‘അറിവില്ലായ്മകള്‍ ‘ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് ശാരിയും അനഘയുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കൌമാരക്കാര്‍ പ്രണയത്തിന്‍റെ പേരില്‍ വഴിതെറ്റിക്കപ്പെടുമ്പോള്‍ അതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും മാറി നില്‍ക്കുവാന്‍ കഴിയില്ല. ഇന്‍റര്‍നെറ്റും മോബൈല്‍ ഫോണുമെല്ലാം ആവശ്യകത നോക്കാതെ കുട്ടികളുടെ സ്വകാര്യതയിലേക്ക് അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കള്‍ , കുട്ടികള്‍ ഏത് രീതിയിലാണ് ഈ ‘സൌകര്യങ്ങള്‍‘ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ മക്കളുടെ നല്ല ‘ഭാവിക്ക്’ വേണ്ടി ഓടി നടക്കുമ്പോള്‍ കുട്ടികള്‍ തെറ്റായ വഴിയില്‍ കൂടി പോകുന്നത് പോലും അവരറിയുന്നുണ്ടാകില്ല.
അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രണയത്തിന്‍റെ പേരില്‍ കാട്ടികൂട്ടുന്ന എന്ത് കോപ്രായങ്ങള്‍ക്കും ചൂട്ടുപിടിക്കാന്‍ കുറച്ച് ‘പുരോഗമന’ വാദികള്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ വസ്തുത. സദാചാരം എന്ന വാക്കുപോലും ഇപ്പോള്‍ പുച്ഛിക്കപ്പെടുന്നു. ഇതായിരുന്നില്ല നമ്മുടെ കാഴ്ചപ്പാടുകള്‍.‘പരിഷ്കാരം’ തലയ്ക്ക് പിടിച്ചപ്പോള്‍ കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നതാകാം.മാറ്റം നല്ലതാണ്...അത് നന്‍മയിലേക്കാണെങ്കില്‍...
മാതാപിതാക്കളോട്: പ്രണയക്കുരുക് കില്‍ വീണുപോയ നിങ്ങളുടെ കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എളുപ്പ വഴി. ഒരു ജനതയുടെ ആത്മാവിഷ്കാരം സാക്ഷാത്കരിക്കാന്‍ ഇറങ്ങിതിരിച്ചവരുടെ വിനോദ ചാനലില്‍ ഒരു പരിപാടിയുണ്ട്. “വാലെന്‍റൈന്‍“ എന്നാണതിന്‍റെ പേര്. പ്രണയ പരവശനായ (അതോ അവശനോ) അവതാരകനും പൊട്ടന്‍ കളിക്കുന്ന അവതാരകയും കൂടി കാട്ടികൂട്ടുന്ന കോപ്രായം ഒരു എപ്പിസോഡ് കാണിക്കുക. പ്രണയമെന്ന വാക്കിനെ തന്നെ നിങ്ങളുടെ കുട്ടികള്‍ വെറുത്തോളും. ഉറപ്പ് .സുരാജിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ “പെറ്റ തള്ള സഹിക്കില്ല”.....
ഈ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യുവത്വ മനസ്സുകളില്‍ വേരോടിയ ഒന്നാണ് “വാലെന്‍റൈന്‍സ് ഡേ“. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സായിപ്പ് രൂപപ്പെടുത്തിയെടുത്ത “ഡേ സംസ്കാരം” അതു പോലെ അനുകരിച്ച് ‘പരിഷ്കാരി’കളാകുമ്പോള്‍ ഈ വിവരക്കേട് മുതലെടുത്ത് കുത്തകമുതലാളിമാര്‍ വലിയ ഒരു കമ്പോളം സൃഷ്ടിച്ചെടുക്കുകയാണെന്ന് നാം മറക്കുന്നു. ഗ്രീറ്റിങ്ങ് കാര്‍ഡ്, സ്വര്‍ണ്ണം, സെല്‍ ഫോണ്‍ തുടങ്ങി നാനാ മേഖലകളില്‍ അത് അതിന്‍റെ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.
പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്‍മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയും അതേറ്റു പാടുന്നു. യഥാര്‍ത്തത്തില്‍ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ‘ദിവ്യത്വം’ ഇന്നത്തെ പ്രണയങ്ങള്‍ക്ക് അവകാശപ്പടാന്‍ കഴിയുമോ?പ്രണയത്തിന്‍റെ മാനസികമായ വശങ്ങള്‍ക്കൊക്കെ ഒരുപാട് ഭാവഭേദം വന്നു കഴിഞ്ഞിരിക്കുന്നു. പ്രണയ നൈരാശ്യത്തില്‍ , ദീക്ഷ വളര്‍ത്തി കുളിയും നനയുമില്ലാതെ നടക്കുന്ന കാമുകനെയോ കാമുകനെ പിരിഞ്ഞ വേദനയില്‍ ഒരു മുഴം കയറിലോ ഒരല്‍പം ഫ്യൂരിഡാനിലോ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കാമുകിയേയോ ഒന്നും മഷിയിട്ട് നോക്കിയാല്‍ പോലും ഇന്നത്തെ കാലത്ത് കാണാന്‍ കഴിയില്ല.
ഇന്നത്തെ തലമുറയ്ക്ക് പ്രണയവും ‘അടിച്ചുപൊളി‘യുടെ ഭാഗം മാത്രം. വസ്ത്രങ്ങള്‍ പുതിയത് മാറുന്നത് പോലെ മാറാന്‍ കഴിയുന്ന ഒന്ന് മാത്രമായി പ്രണയ ബന്ധങ്ങളും അധ:പ്പതിച്ചു. സ്വപ്നങ്ങളും ഭാവി ജീവിതവും ഇഴ തീര്‍ത്തിരുന്ന പഴയ പ്രേമലേഖനങ്ങളുടെ സ്ഥാനം അശ്ലീല എസ്.എം.എസുകള്‍ക്കും ഈമെയിലുകള്‍ക്കും വഴി മാറിയപ്പോള്‍ പ്രണയമെന്ന പദം പോലും അശ്ലീലമായി മാറുന്നത് നമ്മള്‍ അറിഞ്ഞില്ല.
കൌമാര മനസ്സുകളെ വഴി തെറ്റിക്കുന്ന ഒരു ചതിക്കുഴി മാത്രമാണിന്ന് പ്രണയം. ഏത് പ്രണയത്തിന് പുറകിലും ഇപ്പോള്‍ ലൈംഗികമായ അഭിനിവേശം മാത്രമേ ഉള്ളു. മാംസനിബദ്ധമല്ല രാഗം എന്ന കവി മൊഴിയൊക്കെ ചിതലരിച്ചു കഴിഞ്ഞു. ഇന്ന് ഒരു അനുരാഗം ഉണ്ടെങ്കില്‍ അത് മാംസ നിബദ്ധം മാത്രമാണ്. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം തൊട്ടുതലോടലുകള്‍ക്കും അതിനനുബന്ധമായ വികാര വേലിയേറ്റങ്ങളിലും മാത്രമാണ് പ്രണയം എന്നതാണ് ഇന്നത്തെ യുവത്വത്തിനെ മതം. പക്ഷേ ലൈംഗികമായ അഭിനിവേശം മാത്രം മുന്നില്‍ കാണുന്ന ഇത്തരം ബന്ധങ്ങളെ എങ്ങനെ പ്രണയം എന്ന് നിര്‍വ്വചിക്കുന്നു എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. വെറും മോഹം മാത്രമല്ലേ ഇത്?
മൊബൈല്‍ ഫോണ്‍ വ്യാപകമായത് കൂടി വികസിച്ചത് ‘ഇന്‍സ്റ്റന്‍റ്‘ പ്രണയങ്ങളും പീഢനങ്ങളും കൂടിയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ കയ്യില്‍ വരെ മൊബൈല്‍ ഫോണുകള്‍ ഒന്നിലധികമാണ് . വഴിതെറ്റി വരുന്ന ഫോണ്‍ കോളില്‍ നിന്നും അപരിചിതന്‍ അയക്കുന്ന മെസ്സേജില്‍ നിന്നും മെയിലില്‍ നിന്നും സ്ക്രാപ്പില്‍ നിന്നുമൊക്കെ തുടങ്ങുകയായി പ്രണയം. ആളിനെ അറിയണമെന്നില്ല ഉദ്ദേശങ്ങള്‍ അറിയണമെന്നില്ല. പ്രണയം ദിവ്യമാണല്ലോ.അപ്പോള്‍ എന്തുമാകാം. എന്തായാലും മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ പച്ചപിടിച്ചു. നയാ പൈസയുടെ കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ബസുകള്‍ക്ക് നേരെ കല്ലെടുക്കുന്ന കൌമാരക്കാര്‍ മാസം തോറും വിളിച്ച് തള്ളുന്ന മൊബൈല്‍ ഫോണ്‍ ബില്ല് കണ്ടാല്‍ കണ്ണു തള്ളിപ്പോകും.
വണ്‍ വേ, ടൂ വേ, ത്രികോണ പ്രണയങ്ങളുടെയൊക്കെ കാലം കഴിഞ്ഞു. ഇപ്പോള്‍ മിനിമം ഏഴ് ‘ലൈന്‍സ്’ എങ്കിലുമില്ലെങ്കില്‍ മിടുക്കനും മിടുക്കിയും ആകില്ല. പഴയ ഹംസത്തിന്‍റെ ചുമതല ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്കാണ്. ആ ചുമതല മനസ്സിലാക്കി തന്നെ രാത്രി സംസാരം കുറഞ്ഞ നിരക്കില്‍ അനുവദിച്ചും സൌജന്യ എസ്.എം.എസ് സൌകര്യം നല്‍കിയും മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനിക്കാര്‍ കാമുകീ കാമുകന്‍മാരെ 'പുളകിതരാക്കി' പിഴിഞ്ഞെടുക്കുന്നു.
മിക്ക പീഡന കേസുകള്‍ക്ക് പുറകിലും പ്രണയം എന്ന ഒരു പദം ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഇത്തരം പീഡന കേസുകളിലൊക്കെ ‘ഇരകള്‍‘ എന്ന സഹതാപ വേഷം നമ്മള്‍ അതില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടിക്ക് പതിച്ച് നല്‍കാറുമുണ്ട്. എന്നാല്‍ ആ സഹതാപത്തിന് അവര്‍ അര്‍ഹരാണോ എന്ന കാര്യം നമ്മള്‍ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തെപോലും ഓര്‍ക്കാതെ അപരിചിതരുടെ കൂടെ പ്രണയമെന്ന പേരില്‍ ഇറങ്ങി തിരിക്കുന്ന ഇത്തരം പെണ്‍കുട്ടികളെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും. എല്ലാ വിജ്ഞാനവും വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലത്ത് ‘അറിവില്ലായ്മ’ എന്ന കാരണം പറഞ്ഞ് ഇത്തരം സംഭവങ്ങളില്‍ മാപ്പുസാക്ഷിയാകാന്‍ കഴിയില്ല ഒരു പെണ്‍കുട്ടിക്കും. കാരണം ഇന്നത്തെ കാലത്ത് ഇത്തരം ‘അറിവില്ലായ്മകള്‍ ‘ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് ശാരിയും അനഘയുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കൌമാരക്കാര്‍ പ്രണയത്തിന്‍റെ പേരില്‍ വഴിതെറ്റിക്കപ്പെടുമ്പോള്‍ അതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും മാറി നില്‍ക്കുവാന്‍ കഴിയില്ല. ഇന്‍റര്‍നെറ്റും മോബൈല്‍ ഫോണുമെല്ലാം ആവശ്യകത നോക്കാതെ കുട്ടികളുടെ സ്വകാര്യതയിലേക്ക് അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കള്‍ , കുട്ടികള്‍ ഏത് രീതിയിലാണ് ഈ ‘സൌകര്യങ്ങള്‍‘ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ മക്കളുടെ നല്ല ‘ഭാവിക്ക്’ വേണ്ടി ഓടി നടക്കുമ്പോള്‍ കുട്ടികള്‍ തെറ്റായ വഴിയില്‍ കൂടി പോകുന്നത് പോലും അവരറിയുന്നുണ്ടാകില്ല.
അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രണയത്തിന്‍റെ പേരില്‍ കാട്ടികൂട്ടുന്ന എന്ത് കോപ്രായങ്ങള്‍ക്കും ചൂട്ടുപിടിക്കാന്‍ കുറച്ച് ‘പുരോഗമന’ വാദികള്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ വസ്തുത. സദാചാരം എന്ന വാക്കുപോലും ഇപ്പോള്‍ പുച്ഛിക്കപ്പെടുന്നു. ഇതായിരുന്നില്ല നമ്മുടെ കാഴ്ചപ്പാടുകള്‍.‘പരിഷ്കാരം’ തലയ്ക്ക് പിടിച്ചപ്പോള്‍ കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നതാകാം.മാറ്റം നല്ലതാണ്...അത് നന്‍മയിലേക്കാണെങ്കില്‍...
മാതാപിതാക്കളോട്: പ്രണയക്കുരുക്
15.3.10
മൊബൈല്‍ മനോരോഗികള്‍
സുഹൃത്ത് മൊബൈല്‍ ഫോണ്‍ നീട്ടിയിട്ടുപറഞ്ഞു: `ഇത് നോക്ക് ...' ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിനായാണ് നാട്ടില്‍ വന്നിരിക്കുന്നത്. നവജാതശിശുവിന്റെ ഫോട്ടോയായിരിക്കും മൊബൈലിലുള്ളത് എന്നുകരുതി ഞാന്‍ ജിജ്‌ഞാസയോടെ വാങ്ങി നോക്കി. ചതഞ്ഞരഞ്ഞ മൃതദേഹത്തിന്‍െറ തല! രണ്ടു കണ്ണുകളും ശരീരത്തില്‍ നിന്നു വേര്‍പെട്ട് പുറത്തു തൂങ്ങിക്കിടക്കുന്നു. മുഖമെന്നു പറയാന്‍ ഒന്നും ബാക്കിയില്ല. ഭിത്തിയില്‍ ചേര്‍ത്ത് അരച്ചതുപോലെ...
എന്റെ തല കറങ്ങി. `ഹോ ഭയങ്കരം തന്നെ; അല്ലേ?' സുഹൃത്ത് ചോദിച്ചു. ആണെന്നോ അല്ലെന്നോ ഞാന്‍ പറഞ്ഞില്ല.
'എന്‍.എച്ചില്‍ക്കൂടി വരുമ്പോള്‍ ടാങ്കര്‍ ലോറീടെ അടിയില്‍ ഒരു ബൈക്കുകാരന്‍. സംഭവം നടന്നതേയുള്ളൂ. ഞാന്‍ കാറീന്ന് ചാടിയിറങ്ങി എടുത്തതാ....' - സുഹൃത്ത് വിശദീകരിച്ചു. 17 വര്‍ഷത്തെ സൗഹൃദത്തിനിടയില്‍ സുഹൃത്തിന്റെ മുഖത്ത് ഇത്രയും ആവേശം ഇരച്ചുകയറുന്നത് ഞാന്‍ കണ്ടിട്ടില്ല.
എന്നാല്‍, പൊടുന്നനെ ആവേശം ദുഃഖത്തിനു വഴിമാറി. `ഒന്നും ബാക്കിയില്ലായിരുന്നു. ഓണ്‍ ദ സ്‌പോട്ട് തീര്‍ന്നു. കഷ്‌ടമായിപ്പോയി. ചെറുപ്പക്കാരനാ...' - സുഹൃത്ത് മൊബൈല്‍ കീശയിലിട്ടു.
ഈ സംഭവം നടന്നതിനു രണ്ടു ദിവസത്തിനുശേഷമാണ് തമ്പാനൂരില്‍ ലോഡ്‌ജ് കെട്ടിടം ഇടിഞ്ഞുവീണ് ആറുപേര്‍ മരിച്ചത്. ദുരന്തം ഫ്‌ളാഷായി ടി.വിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് പൊലീസില്‍ ജോലിയുള്ള സുഹൃത്ത് സലീമിനെ വിളിച്ചു. അവന്‍ പറഞ്ഞു: സത്യമാണ്. ഞാനും സംഭവസ്‌ഥലത്തുണ്ട്. എത്രപേര്‍ മരിച്ചെന്ന് കൃത്യമായി പറയാന്‍ പറ്റില്ല. പക്ഷേ ഇവിടെ നടക്കുന്നത് നിന്നെപ്പോലെയുള്ള പത്രപ്രവര്‍ത്തകര്‍ വന്നൊന്ന് കാണണം. പൊലീസിനുപോലും അകത്തുകയറാന്‍ പറ്റാത്തരീതിയില്‍ കാഴ്‌ചക്കാര്‍ മൊബൈല്‍ ക്യാമറയുമായി ഇടിച്ചുനില്‍ക്കുകയാണ്. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന മൃതദേഹങ്ങളുടെ പടമെടുക്കാനാണ് ജനത്തിന്റെ ഇടി...'
സംഭവം സത്യമായിരുന്നു. മൊബൈല്‍ ക്യാമറക്കാരെ വടംകെട്ടിമാറ്റി നിര്‍ത്തിയിട്ടാണത്രേ ഫയര്‍ഫോഴ്‌സ് ഉള്ളില്‍ കടന്നത്.
എല്ലാത്തരത്തിലും മനോ- ഞരമ്പ് രോഗികളാണ് മലയാളികള്‍. അവന്റെ പുതിയ മനോരോഗമാണ് മൊബൈല്‍ ക്യാമറയിലെ പടമെടുപ്പ്. ചതഞ്ഞരഞ്ഞ ശവം മുതല്‍ സിനിമാതാരത്തിന്റെ ശവസംസ്‌കാരം വരെയും ബീച്ചിലെ കുളിസീന്‍ മുതല്‍ സാരിക്കിടയിലൂടെ കാണുന്ന വയറിന്റെ കീറുവരെ മലയാളി ആവേശത്തോടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തും. സിനിമാനടിമാരെ കണ്ടാല്‍ അറപ്പിക്കുന്ന ആവേശവുമായി കോട്ടും സൂട്ടും ധരിച്ച മാന്യന്മാര്‍വരെ മൊബൈലുമായി ഓടുന്നതു കാണാം. ഏതു ജനക്കൂട്ടത്തിലും ഉയര്‍ന്നുനില്‍ക്കുന കുറേ കൈകള്‍ കാണും. അതിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറയും.
അടുത്തിടെ ചേര്‍ത്തലയ്‌ക്കടുത്ത് ഒരു കടല്‍പ്പുറത്ത് കാഴ്‌ചകാണാനെന്ന വ്യാജേന ഇരുന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്ത യുവാക്കളെ നാട്ടുകാര്‍ കൈകാര്യം ചെയ്‌ത് പൊലീസില്‍ ഏല്‌പിച്ചിരുന്നു. തന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിനെ നടി നയന്‍താര ചീത്തവിളിച്ച് ചെവിപൊട്ടിച്ചതും ഈയിടെയാണ്.
അത് തന്നെയാണ് ഈ മനോരോഗികളോട് ചെയ്യേണ്ടത്. ദുരന്തം നടക്കുന്ന സ്‌ഥലത്തും മറ്റും മൊബൈലുമായി കാഴ്‌ച കാണാനെത്തുന്നവരെ നിര്‍ദാക്ഷിണ്യം കൈകാര്യം ചെയ്യണം. അന്യന്റെ ചോരകണ്ടു രസിക്കുന്ന മനോരോഗം നിങ്ങളിലുണ്ടെങ്കില്‍ ഉടന്‍ ചികിത്‌സതേടുകയും വേണം.
ലോകം അനുനിമിഷം മത്‌സരബുദ്ധിയോടെ മുന്നേറുമ്പോള്‍ കേരളം മാത്രം പുതുപുതു മനോരോഗങ്ങളുമായി അനുനിമിഷം പിന്നോട്ട്!
കല്യാണ തലേന്ന് സംഭവിക്കുന്നത്.......
പണ്ടൊക്കെ നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷങ്ങള്‍ ആയിരുന്നു.രണ്ടു പതിറ്റാണ്ട് മുമ്പൊക്കെ വിവാഹപ്പന്തല്‍ മുതല്‍ ഭക്ഷണ കാര്യങ്ങള്‍ വരെ അയല്‍വാസികളും കൂട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.കല്യാണത്തലേന്ന് കുറെ ആള്‍ക്കാര്‍ ഉണ്ടാകും,പക്ഷെ തിന്നു മുടിപ്പിക്കാനും കല്യാണം കലക്കാനും വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത് ,സ്വന്തം വീട് പോലെ കരുതി ഒരു പവിത്രമായ കാര്യത്തിന്റെ വിജയവും ഭംഗിയായ പര്യവസാനവും ഉറപ്പുവരുത്തനായിരുന്നു. ഒരു വീട്ടുകാരന്റെ മനസ്സിലെ സര്‍വ ആശങ്കകളും നിറഞ്ഞ ആത്മാര്‍ഥതയും എല്ലാവര്ക്കും ഉണ്ടായിരുന്നു.മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിറെയോ വേലിക്കെട്ടുകള്‍ അവരെ യാതൊരു വിധത്തിലും പരസ്പര സഹകരണത്തില്‍ നിന്ന് മാറ്റിയിരുന്നില്ല.വിശ്വാസവും സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.പണ ദൂര്‍ത്ത്തിന്റെയും ആര്ഭാടങ്ങളുടെയും കൂത്തരങ്ങുകലായി പവിത്രമായ ചടങ്ങുകള്‍ മാറി.ഒരു വ്യക്തിയുടെ ജീവിതത്തിലെ അതി പ്രധാനമായ ഒരു കാര്യത്തിന്റെ നാന്ദിയായി വളരെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സമീപിക്കേണ്ട വിവാഹങ്ങള്‍ ഒരു പ്രാധാന്യവും നല്‍കാത്ത ആത്മീയതയുടെ ഒരംശം പോലും ഇല്ലാത്ത ചടങ്ങുകളായി മാറി.പകരം പല കാര്യങ്ങളും കല്യാണ വീടുകളില്‍ കയറികൂടി.
മദ്യം വിളമ്പുന്നതില്‍ ഒരു സ്വകാര്യത പുലര്‍ത്തിയിരുന്നു പണ്ടൊക്കെ,എന്നാല്‍ പിതാവും മകനും ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതില്‍ യാതൊരു സങ്കോചവും പ്രകടിപ്പിക്കാത്ത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം .അത്രയും തരമുള്ളവര്‍ അത്രമേല്‍ പരസ്യമായ ഒരു മദ്യ സല്ക്കാരമായി വിവാഹ തലേന്ന് പാര്‍ടി സജ്ജീകരിക്കുന്നു. ചിലര്‍ അല്പം സ്വകാര്യത പുലര്‍ത്തി രഹസ്യ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍ എവിടെയെങ്കിലും പോയിസൌകര്യ പൂര്‍വ്വം കുടിക്കാനായി പണം നല്‍കുന്നു.എന്തായാലും കല്യാണ തലേന്ന് അല്പം അടിച്ചു പൂസാവല്‍ യുവാക്കള്‍ക്കിടയില്‍ ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്ന് വേണം പറയാന്‍.ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വിവാഹ വീട്ടിലെ അവസ്ഥ മനസ്സിലാക്കാനോ കഴിയുന്ന സഹകരണങ്ങള്‍ ചെയ്യാനോ യുവ തലമുറയിലെ ആരെയും കാണില്ല എന്നത് സത്യമല്ലേ?വയറു നിറച്ചു ഭക്ഷണം കഴിക്കും വരെ എല്ലാവരെയും കാണും.പിന്നെ ചെറു സംഘങ്ങളായി ഏതെങ്കിലും തരമുള്ള സ്ഥലം കണ്ടെത്തി മദ്യ ലഹരിയില്‍ ആര്മാദിക്കാനുള്ള സമയം ! ഇതാണ് ഇടത്തരം വീടുകളില്‍ കല്യാണ തലേന്ന് സംഭവിക്കുന്നത്.
മൂക്കറ്റം മദ്യം കഴിച്ചു ലെക്കു കെട്ടു കല്യാണ വീടുകളില്‍ വന്നു സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വരെ പലയിടങ്ങളിലും നടക്കുന്നു എന്നതാണ് ഏറെ ദുഖകരം.ഇങ്ങനെയൊക്കെ നടന്നിട്ടും പലപ്പോഴും സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കോ കാരണവന്മാര്‍ക്കോ സാധിക്കാതെ പോകുന്നു. ചുറ്റുപാടുമുള്ള തിന്മകളോട് പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു തലമുറയുടെ അഭാവം സമൂഹത്തിന്റെ സന്തുലിത അവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മക്കളെ പേടിച്ചു കൊണ്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്.സ്വന്തം എന്ന സ്വാര്‍ഥതയുടെ പൈശാചികതയാണ് പൊതുവേ ജനങ്ങളെ നിയന്ത്രിക്കുന്നത്.ഇടപെടല്‍ എന്ന സ്വഭാവം പിന്‍വലിയുന്ന അവസ്ഥയാണ് കാണുന്നത്.
ചുറ്റുപാടുമുള്ള ലോകത്തെ മിഥ്യയായ ഭാവങ്ങളെ കൈ കുമ്പിളില്‍ കൊണ്ട് വരാനായി ശ്രമിക്കുന്ന യുവ തലമുറയാണ് കൂടുതലും.മദ്യത്തിന്റെയും ഡ്രഗ് സിന്റെയും ലോകത്തെയാണ് ഇതിനായി കൂട്ട് പിടിക്കുന്നത്, നന്മയും തിന്മയും ,സത്യവും അസത്യവും,നല്ലതും ചീത്തയും ഇതൊക്കെ അപേക്ഷികമാണെന്നാണ് ഇവരുടെ വാദം.ആത്മീയതയും മതവും ജീവിതത്തില്‍ നിന്ന് പാടെ അകന്നു പോയി.ഏത് മതമായാലും മത തത്വങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന തലമുറ കുറഞ്ഞു വരുന്നു എന്നതും സത്യമാണ്.ബോളിവുഡ് ഹോളിവുഡ് സിനിമകളിലെ മത്തു പിടിപ്പിക്കുന്ന രംഗങ്ങള്‍ വികാര തീവ്രതയോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കുക വയ്യ.അവര്‍ ഭാവനകളെയും ഭാവങ്ങളെയും നല്ലത് ചീത്ത എന്ന് നോക്കാതെ യാദാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുകയാണ്.
ഇതിന്‍റെ പ്രതികരണമായി ഭവിക്കുന്നത് മറ്റൊന്നുമല്ല ,ഒരു ജനതയുടെ ,ഒരു സംസ്കാരത്തിന്റെ അപചയമാണ്.!!

28.2.10
ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......
പ്ലീസ്, പ്ലീീസ്, പ്ലീീീീസ്...... ഒരു തവണ??പ്ലീീസ്
വേണ്ട
എന്തിനാന്നേ
പറ്റില്ല
പറ്റില്ല എന്ന് പറഞ്ഞാ പറ്റില്ലല്ലോ, എന്റെ പൊന്നല്ലേ
അയ്യോ, അത് വേണ്ട
നോക്ക് ഞാന്‍ എത്ര തവണ പ്ലീസ് പറഞ്ഞു, കഷ്ടമുണ്ട്ട്ടോ
അയ്യോ അതോണ്ടല്ല, എനിക്ക് ....
എന്തിനാ ഇപ്പോ അത് എടുക്കുന്നേ?
എനിക്ക് ഒന്ന് നോക്കാനാ, എനിക്ക് എപ്പോളും കണ്ടോണ്ടിരിക്കാലോ എന്റെ മോളൂസിനെ
വേണ്ട,വേറെ ആരെങ്കിലും കണ്ടാലോ
ഇല്ല, കണ്ടു കഴിഞ്ഞ് നമുക്ക് ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......
വല്ലതും മനസിലായോ? നാട്ടിലെ മൊബൈല്‍ ഫോണുകളില്‍ പാറി നടക്കുന്ന നാടന്‍ നീലത്തുണ്ടുകളില്‍ മിക്കവയുടെയും തുടക്കത്തില്‍ കേള്‍ക്കുന്ന സംഭാഷണമാണ് മുകളില്‍ വായിച്ചത്. ശാരീരികമായി ബന്ധപ്പെടുന്നത് കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന 90 ശതമാനം പുരുഷന്‍മാരെയും പങ്കാളികളായ സ്ത്രീകള്‍ നിരുല്‍സാഹപ്പെടുത്താറാണ് പതിവ്. പ്രിയപ്പെട്ടവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മോഹമുണ്ടെങ്കിലും അതുണ്ടാക്കാനിടയുള്ള ഗുലുമാലുകള്‍ ഭയന്ന് അവര്‍ ആദ്യം നിസഹകരിക്കും. പുരുഷന്‍മാരല്ലേ പുള്ളികള്‍ അവര്‍ പാലേ തേനേ കണ്ണേ എന്നൊക്കെ വിളിച്ച് വീണ്ടും കെഞ്ചും. അലിഞ്ഞുപോകുന്ന മനസുള്ള സ്ത്രീകളില്‍ ചുരുക്കം ചിലര്‍ പിന്നെ എതിരൊന്നും പറയില്ല-എന്നാലും ഭൂരിഭാഗം പേരും പറ്റില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കും. എന്നും കണ്ടിരിക്കാനാണെന്നൊക്കെ പിന്നെയും സെന്റി ഇറക്കി നോക്കും, അതും ഫലിക്കാതാവുമ്പോഴാണ് ഡിലീറ്റ് ചെയ്തേക്കാം എന്ന് ഉറപ്പു കൊടുക്കുന്നത്. അതോടെ കാര്യങ്ങള്‍ വഴിമാറും.
സ്വകാര്യത ഉറപ്പാണെന്നും ഒന്നു രണ്ടു തവണ കണ്ടു കൊതി തീര്‍ന്ന ശേഷം പ്രിയ ഭര്‍ത്താവ്/കാമുകന്‍ /സഹപാഠി /സുഹൃത്ത് ഫയല്‍ ഡിലീറ്റ് ചെയ്തു കളയുമെന്നും വിശ്വസിച്ച് പാവം പെണ്‍കിടാങ്ങള്‍ വഴങ്ങിക്കൊടുക്കും. വേറെ ആരും കാണില്ലെന്നും കണ്ട ഉടന്‍ ഡിലീറ്റ് ചെയ്യുമെന്നും വിശ്വസിപ്പിച്ച് എടുത്ത കിടപ്പറ രംഗങ്ങളാണ് നമ്മുടെ നാട്ടിലെ മുക്കിലും മൂലകളിലും കവലകളിലും ക്ലാസ്മുറികളിലും കൈമാറി കൈമാറി നീങ്ങുന്നത്. അത്തരം ഉറപ്പുകളില്‍ വിശ്വസിച്ചതിന്റെ പേരില്‍ കണ്ണീര്‍ കുടിക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകളാണ് നമ്മുടെ നാട്ടിലുള്ളത്. പ്രതികാരം വീട്ടാന്‍ വേണ്ടി ചില പുരുഷന്‍മാര്‍ ഇത്തരം ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം നാടുനീളെ പ്രചരിപ്പിക്കുന്നു. ചിലര്‍ അതീവ രഹസ്യമായി കൂട്ടുകാരെ മാത്രം കാണിക്കുന്നു, അവര്‍ അവരുടെ കൂട്ടുകാരെ മാത്രം കാണിക്കുന്നു അങ്ങിനെ കൈമാറി കൈമാറി നാടാകെ പാട്ടാകുന്നു.ഈയിടെ സംഭവിച്ച പല ആത്മഹത്യകളുടെയും കാരണം അതു തന്നെ.
എന്റെ പങ്കാളി വേറെ ആരെയും കാണിക്കില്ല അതു കൊണ്ട് എനിക്ക് കുഴപ്പമില്ല എന്ന് വിശ്വസിക്കുന്ന സ്ത്രീകളുണ്ട്, ഞാന്‍ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞു ഇനി പ്രശ്നമില്ല എന്ന് സമാധാനിക്കുന്നവരുണ്ട്- അവരോട് കാലു പിടിച്ചു പറയുന്നു- പൊന്നുപെങ്ങളേ സംഭവിച്ചത് സംഭവിച്ചു ഇനി മേലില്‍ ഈ വൈകൃതത്തിന് കൂട്ടുനില്‍ക്കാതിരിക്കുക. നിങ്ങളുടെ ഭര്‍ത്താവിന്റെ ഫോണിന്/മെമ്മറി കാര്‍ഡിന് എന്തെങ്കിലും കേടുപാട് സംഭവിച്ചു എന്നു വെക്കുക, മൂപ്പര്‍ അത് നന്നാക്കാന്‍ കൊടുക്കുമോ? ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ അവിടെ നിന്ന് വീണ്ടും ജീവന്‍ വെക്കും. ഈയിടെ ഒരു യുവ സിനിമാതാരത്തിന്റെയും ഭാര്യയുടെയും രഹസ്യ നിമിഷങ്ങള്‍ ഇ മെയില്‍ ആയി പ്രചരിച്ചത് അങ്ങിനെയാണ്.ഫയല്‍ ഡിലീറ്റ് ചെയ്തതൊന്നും ഒരു വിഷയമല്ല ഫോണ്‍ റിപ്പയര്‍ ചെയ്യാനറിയുന്ന ഏത് കൊച്ചുകുട്ടിക്കും നിഷ്പ്രയാസം റിക്കവര്‍ ചെയ്യാന്‍ കഴിയും അതെല്ലാം.
ഇതുവരെ സംഭവിച്ചതെല്ലാം മറന്നേക്കുക, കഴിഞ്ഞ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ല പക്ഷെ നിങ്ങളുടെ പങ്കാളി ഇനി അത്തരം ഒരു ആഗ്രഹം പറയുകയാണെങ്കില്‍ തീര്‍ത്തു പറയുക എനിക്ക് പറ്റില്ല എന്ന്. എല്ലാ ആപത്തുകളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും എല്ലാവരെയും സര്‍വശക്തനായ തമ്പുരാന്‍ കാത്തുരക്ഷിക്കട്ടെ
.

7.2.10
ഗള്‍ഫ് മലയാളി. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത കത്ത്
പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.
പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
*************************************************
പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.
പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
****************************************************
പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍
പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്.നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
******************************************************
പ്രിയത്തില്‍ സുഹറ അറിയുന്നതിന്.എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.
പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ് ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ് വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ......
മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു......
ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.!!!

31.1.10
അമ്മിഞ്ഞപ്പാലിനൊപ്പം പകര്‍ന്നു കിട്ടിയ മലയാളം…!! അമ്മ എന്നാദ്യം പറഞ്ഞ മലയാളം. അമ്മയെപ്പോലെ ഒരു സാന്ത്വനമാണ് മലയാളം. നാവിന് തുമ്പിലെ ഉച്ഛാരണഭംഗിയുള്ള മലയാളഭാഷ. നാവിന് തുമ്പില്‍ ഇറ്റിച്ച മുലപ്പാല്‍ മധുരം പോലെ, അമ്മയുടെ സ്നേഹം പോലെ മലയാളഭാഷ നമ്മുടെ രക്തത്തോട് അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. ഒരു മലയാളിയായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു...!!
Subscribe to:
Posts (Atom)