27.1.10
27.11.09
സ്വര്‍ണമയം ഈ ജീവിതം !!
അവര്‍ക്ക് സ്വന്തം കുഞ്ഞിനെ വേണ്ട, സ്വര്‍ണം മതി?
അവനു തന്‍റെ വധുവിനെ വേണ്ട, സ്വര്‍ണം മതി!
പിന്നെ നിക്‍ഷേപകനോ? കാളയും കരടിയും വേണോ? സ്വര്‍ണം പോരേ?
കള്ളനു പിന്നെ പറയേ വേണ്ട - സ്വര്‍ണം മാത്രം മതി!!
സ്വര്‍ണ വില കുതിക്കുന്നു , ജനം കിതയ് ക്കുന്നു ...!!!
സ്വര്‍ണ വില കൂടി ക്കൊണ്ടേ ഇരിക്കയാണ് ......., കൂടണം, ഇനിയും കൂടണം ...കൂടി ,കൂടി സമൂഹത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകണം ..! പലപ്പോഴും...., ദുരന്തങ്ങള്‍ക്ക് മാത്രമേ മനുഷ്യന്റെ കണ്ണ് തുറപ്പിക്കാന്‍ കഴിയൂ ...!
മുഴത്തിനു മുഴം എന്നോണം മുളച്ചു പൊങ്ങുന്ന സ്വര്‍ണക്കടകളും കള്ളുഷാപ്പുകളും നാടിന്‍റെ നാശമാണ് ..,സമൂഹത്തിന്റെ ദുരന്തമാണ് ...! മത നേതാക്കളും , മതസംഘടന കളും , രാഷ്ട്രീയ , സാംസ്കാരിക നേതാക്കളും , കലാകാരന്മാരും എല്ലാം തന്നെ , ഈ ദുരന്തം വിതയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് .....!!! എന്നാല്‍ വിദ്യാര്‍ഥി , യുവജന സംഘടനകളും , വനിതാ സംഘടനകളും എന്ത് കൊണ്ടോ ഇതൊന്നും കാണുന്നില്ല ....!!!
വിവാഹത്തിനു സ്വര്‍ണം അനിവാര്യമാണെന്നത് സമൂഹത്തിന്റെ അന്തവിശ്വാസമാണ്...! അന്തവിശ്വാസം അറിവില്ലായ്‌മയാണ് , അറിവില്ലായ്‌മ ദുരന്തവുമാണ് ....!!!
സമരം ചെയ്യുക !
സ്വര്‍ണത്തിനെതിരെ , സ്ത്രീധനത്തിനെതിരെ , അന്തവിശ്വാസങ്ങള്‍ക്കെതിരെ , അനാചാരങ്ങള്‍ക്കെതിരെ...!
സ്വര്‍ണത്തിനെതിരെ , സ്ത്രീധനത്തിനെതിരെ , അന്തവിശ്വാസങ്ങള്‍ക്കെതിരെ , അനാചാരങ്ങള്‍ക്കെതിരെ...!
24.11.09
പാഴായിപ്പോയ രണ്ടു ജന്മങ്ങള്‍!!
ഒരു മുദ്രാവാക്യം പോലും വിളിക്കാത്ത
ഒരു വരി പോലും എഴുതാത്ത
ഒരു വാഴ പോലും നടാത്ത
ഒരു ചീത്ത പോലും പറയാത്ത
ഒരു തല്ലുപോലും കൊള്ളാത്ത
നിന്നെ
ഞാന്‍
പാഴായ ഒരു ജന്മമെന്നു വിളിക്കും.
മുഷ്ടി ചുരുട്ടിയെറിഞ്ഞ്
മുട്ടന്‍ കവിതകളെഴുതി
മണ്ണില്‍കിളച്ച്
പച്ചത്തെറി പറഞ്ഞ്
പൊതിരെ തല്ലുംകൊണ്ട് നടക്കുന്ന
എന്നെ
നീ
പാഴായ ഒരു ജന്മമെന്നു വിളിക്കും.
പാഴായിപ്പോയ
രണ്ടു ജന്മങ്ങള്‍!!
നന്ദി: സുമേഷ് കൈപ്പമംഗലം
22.11.09
16.11.09
ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.
വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ഞാന്‍ കേട്ടു.
ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.
അവിടെയായിരിക്കണം തുടക്കം.
ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.
അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.
ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.
മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.
തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.
ആര്‍ത്തി??ോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.
മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!
അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.
ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.
അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു
നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!
അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.
15.11.09
ട്രെയിനിലെ സുന്ദരി
ഒരു തിരക്കു പിടിച്ച ട്രെയിന്‍ .ഇരിക്കാന്‍ ഒരിടം പരതി ഞാന്‍ ട്രെയിനുള്ളില്‍ നെട്ടോട്ടമോടുകയാണു.ഇരിപ്പിടം തേടി എന്റെ ക്രഷ്ണ മണികള്‍ അലഞ്ഞു തിരിഞ്ഞു.പെട്ടെന്നു അതു പതിവു പോലെ യഥാ സ്ഥാനത്തു നിശ്ചലമായി.ഞാന്‍ ആ സ്ഥാനവുമായി കൂടുതല്‍ അടുപ്പം പ്രാപിച്ചു.പ്രത്യേകിച്ചു ഒന്നുമില്ല.അവിടെ ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നുണ്ടായിരുന്നു.വസ്ത്രം ജീന്‍സും ടീ ഷര്‍ട്ടും.ഞാന്‍ വിചാരിച്ചു...ഇപ്പോഴത്തെ കുട്ടികള്‍..അവരുടെ വേഷം.ഇവര്‍ക്കൊക്കെ ചുരിദാര്‍ ധരിച്ചാല്‍ എന്താ മാനം ഇടിഞ്ഞു പൊകുമോ..അഹങ്കാരം അവളുടെ മുഖത്തു "അ" ഹ" ങ്കാ" രം" എന്നു പ്രത്യേകം എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടു.സംസ്കാരശ്യ്യൂ ന്യ വര്‍ഗ്ഗം.അപ്പോള്‍ തന്നെ അവള്‍ ഒരു നോട്ടം പാസ്സാക്കി.ചിലപ്പോള്‍ അതു ആരാണെന്നു വെറുതെ നൊക്കിയതായിരിക്കാം.പക്ഷെ നിമിഷങ്ങള്‍ക്കകം തന്നെ അവള്‍ അടുത്ത നോട്ടം കൂടി പാസ്സാക്കിയിരുന്നു.അതില്‍ എന്റെ കാലില്‍ നിന്നു മൂര്‍ദ്ധാവിലേക്കു ഒരു കുളിരു കയറി.ഞാന്‍ വീണ്ടും വിചാരിച്ചു.ജീന്‍സും ടീ ഷര്‍ട്ടും അത്രയ്ക്കു മോശം വസ്ത്രങ്ങളൊന്നുമല്ലല്ലൊ.ഒന്നുമില്ലെങ്കിലും അവര്‍ മറയ്ക്കേണ്ടതൊക്കെ മറയ്ക്കുന്നില്ലെ...ഒരു കണയ്ക്കിനു ചുരിദാറിനേക്കാള്‍ നല്ല വേഷം ഇതു തന്നെ.എനിക്കു ഒരു തെറ്റുക്കൂടി പറ്റിപ്പോയി.അവളുടെ മുഖത്തു എഴുതി ഒട്ടിച്ചതു അഹങ്കാരം എന്നായിരുന്നില്ല.കുലീനത എന്നായിരുന്നു. "കു" ലീ" ന "ത "..അവള്‍ പല പല ജോലികളില്‍ ഏര്‍പ്പെട്ടു.അടുത്തുള്ള ഒരു പിഞ്ചുകുട്ടിയെ വെറുതെ തൊട്ടു നൊക്കും.എന്നിട്ടു എന്നെ നൊക്കും.ഇടയ്ക്കു ജനാലയിലൂടെ പുറത്തു നൊക്കും എന്നിട്ടു എന്നെ നൊക്കും.അവളുടെ ഓരൊ പ്രവ്രത്തി കഴിയും പോളും അവള്‍ ഓരോ നോട്ടം എനിക്കു നേര്‍ച്ച ചെയ്തു.ഞാന്‍ അവളെ ആകെ ഒറ്റ പ്രാവശ്യമെ നോക്കിയുള്ളൂ.കാരണം ആദ്യനോട്ടം ഞാന്‍ പിന്‍ വലിച്ചിരുന്നില്ല.നമ്മള്‍ തമ്മില്‍ ഇടയ്ക്കിടയ്ക്കു ഓരോ ഇളം ചിരികള്‍ പാസ്സാക്കി.അവള്‍ ഹിന്ദിയായിരുന്നു സംസാരിക്കുന്നതു.ഞാന്‍ ചിന്തിച്ചു.ദൈവമേ കല്യാണം കഴിഞ്ഞാല്‍ എന്റെ സ്ഥിതി എന്തായിരിക്കും.അവള്‍ ഇടയ്ക്കു അവളുടെ മുന്നില്‍ ഇരിക്കുന്ന ഒരു കിഴവനോട് സംസാരിക്കുന്നുണ്ടു.സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ അതവളുടെ തന്തയാണെന്നു മനസ്സിലായി. ഷീല,സുഷ്മ,കറുത്ത ശഅന്ത ,സുലോചന,സഫീന എന്നിവര്‍ക്കു എന്റെ നന്ദി(അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള എന്റെ ഹിന്ദി അധ്യാപികമാര്‍.).പ്രണയത്തിനു മുന്‍പില്‍ അവള്‍ക്കു തന്ത ഒരു പ്രശ്നമല്ലെന്നു മനസ്സിലായി.ഞാന്‍ പുറത്തേക്കു നോക്കി.ദൈവമെ കല്ലായി എത്തിയിരിക്കുന്നു.എന്റെ സ്റ്റേഷന്‍ എത്താന്‍ ഇനി വെറും അഞ്ചു മിനുറ്റു മാത്രം.അതവള്‍ക്കു മനസ്സിലായെന്നു തോന്നുന്നു.അവളുടെ മുഖം വാടാന്‍ തുടങ്ങിയിരുന്നു. ഒന്നു....രണ്ട്..മൂന്നു...നാലു...അഞ്ചു...എത്തി....ഭാരിച്ച മനസ്സുമായി ഞാന്‍ ഇറങ്ങുകയാണു.അവള്‍ ജനാലയിലൂടെ എന്നെ തന്നെ നോക്കുകയാണു.ദൈവമെ എന്റെ ഹ്രദയം തകരുന്നു.നമ്മള്‍ തമ്മില്‍ അകലുന്നു.വെറും ഒന്നര മണിക്കൂര്‍ നീണ്ട പ്രണയം ഇതാ അവസ്സാനിച്ചിരിക്കുന്നു.ദുഖിച്ച മനസ്സുമായി ഞാന്‍ എന്റെ വീട്ടിലേക്കുള്ള ബസ്സില്‍ കയറി.അപ്പോള്‍ അതാ മറ്റൊരു സുന്ദരി ബസ്സിനുള്ളില്‍ എന്നെ തന്നെ നൊക്കുന്നു.ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള മറ്റൊരു പ്രണയവുമായി ഞാന്‍ യാത്ര ആരംഭിച്ചു
Subscribe to:
Posts (Atom)


.jpg)
.jpg)
.jpg)
.jpg)